Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

നാലാം ഭാര്യയാകാൻ അമ്പിളിദേവിക്കെന്തുപറ്റി? ഞെട്ടലോടെ സോഷ്യൽ മീഡിയ

26 JANUARY 2019 06:31 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെ നാലാം വിവാഹത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടന്ന സിനിമാനടിയും സീരിയൽ നടിയുമായ അമ്പിളിദേവിയെ ആദിത്യൻ ജീവിത സഖിയാക്കി മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. താരങ്ങൾ വിവാഹിതരാകുന്നതിൽ ഇത്രയ്‌ക്കെന്താണ് ഞെട്ടാനുള്ളതെന്ന് ചോദ്യങ്ങൾ ഉയരുമെങ്കിലും സോഷ്യൽ മീഡിയയെ കണ്ണുതള്ളിപ്പിച്ചത് ആദിത്യന്റെ നാലാം വിവാഹവും, അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും എന്ന പ്രത്യേകത തന്നെയായിരുന്നു.

സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ഇതറിഞ്ഞ സഹപ്രവര്‍ത്തകരുടെുയും ആരാധകരുടെയും ചോദ്യം അമ്പിളിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നാണ്. ആദിത്യന്റെ വിവാഹബന്ധങ്ങള്‍ തന്നയാണ് ഈ ചോദ്യങ്ങള്‍ ഉയരാനും കാരണം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ. ഹണി എന്നു പേരുളള ഈ പെണ്‍കുട്ടി ഒരു നഴ്‌സായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ ബന്ധം തകര്‍ന്ന ശേഷം സീരിയല്‍ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യന്‍ കടുത്ത പ്രണയത്തിലായി. സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെണ്‍കുട്ടി സീരിയലില്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു.

എന്നാല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെ നീണ്ട ബന്ധം മുറിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടി സീരിയല്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവര്‍ സീരിയല്‍ രംഗത്ത് നിന്നും മാറുകയും ചെയ്തു.

പിന്നീടാണ്, കണ്ണൂരുള്ള ഒരു പെണ്‍കുട്ടിയുമായി ആദിത്യന്‍ അടുപ്പത്തിലാവുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. തുടര്‍ന്ന് വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. കല്യാണത്തില്‍ നിന്ന് ആദിത്യന്‍ വഴുതി മാറിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആദിത്യന്‍ അറസ്റ്റിലാവുകയും ചെയ്തു.

2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്‍ണവും ആദിത്യന്‍ തട്ടിയെടുക്കുകയായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ വാർത്തകൾ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിലുള്ളതാണ് കുട്ടി. മൂന്നാം ഭാര്യയുമായി പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് ആയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ബന്ധങ്ങളും ആദിത്യനുണ്ടെന്ന് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നു. താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു കടന്നു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 'കലാതിലകം' ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. അമ്പിളിയുടെ കലാതിലക പട്ടത്തിന്‌ പിന്നിലും മലയാളികൾക്ക് മറക്കാനാകാത്ത ഒരു കഥയുണ്ടായിരുന്നു. നവ്യ നായരും അമ്പിളി ദേവിയും തമ്മിലുണ്ടായിരുന്ന ചില്ലറ പൊരുത്തക്കേടുകളായിരുന്നു അത്. സ്‌കൂൾ കലോത്സവവേദിയിൽ പൊട്ടിക്കരഞ്ഞ് നടി നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു...

''മറ്റേ കുട്ടി ഒന്നും ചെയ്തില്ല. വേദിയിലുള്ള എല്ലാവരും പറഞ്ഞതാണത്. വെറുതെ ഫിലിം സ്റ്റാർ ആയതുകൊണ്ടു മാത്രം കിട്ടിയതാ ആ കുട്ടിക്ക്...'' എന്നു കരഞ്ഞുവിളിച്ചു പറഞ്ഞത് പിന്നീടു സിനിമാലോകത്തെ മിന്നും താരമായി മാറി നവ്യയായിരുന്നു.

തൊടുപുഴയിൽ നടന്ന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഒന്നാം സമ്മാനിക്കാരിയായ അമ്പിളി ദേവിക്കെതിരെ ആലപ്പുഴക്കാരിയായിരുന്ന ധന്യയെന്ന നവ്യ നായർ ആരോപണം ഉന്നയിച്ചത്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അമ്പിളി അന്നു മുഖം കാണിച്ചു തുടങ്ങിയിരുന്നു. ഇതായിരുന്നു ആരോപണത്തിനു കാരണം. നൃത്ത നൃത്തേതര വിഭാഗങ്ങളിൽ മത്സരിച്ച് വിജയിക്കുന്നവർക്ക് മാത്രമേ തിലക പട്ടങ്ങൾ നൽകാവൂ എന്ന നിയമത്തെ തുടർന്നു 2001ലെ കലോത്സവം വിവാദത്തിലായിരുന്നു. അമ്പിളി ദേവിക്കായിരുന്നു അന്നു കലാതിലകപ്പട്ടം ലഭിച്ചത്.

ധന്യ എന്ന നവ്യ കലാതിലകപ്പട്ടത്തിനായി അമ്പിളിക്കൊപ്പമുണ്ടായിരുന്നു. അവസാന ഇനമായ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ അമ്പിളിക്കു കലാതിലകപ്പട്ടം സ്വന്തമായി. തുടർന്നാണു നവ്യ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത്. അന്ന് എല്ലാ മാധ്യമങ്ങളും ഈ കരച്ചിൽ ഏറ്റെടുത്തിരുന്നു. പക്ഷെ അനുകരഞ്ഞ നവ്യക്ക് സിനിമാ രംഗത്ത് വച്ചടി വച്ചടി കയറ്റമായുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അമ്പിളി ദേവി അഭിനയിച്ചെങ്കിലും ബിഗ് സ്‌ക്രീനിൽ മങ്ങിയ ശോഭയായിരുന്നു താരത്തിന്.

പിന്നീട് സീരിയലിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു. 2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നിട്ടും പാതിയില്‍ അവസാനിപിച്ച് ആദിത്യനെ അമ്പിളി സ്വീകരിച്ചത്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകര്‍ത്തതിന് പിന്നിലും ജയന്‍ ആദിത്യന്‍ ആണ് എന്നൊരു ആരോപണവും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകള്‍ ആരോപിക്കുന്നത്.


സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് ആദിത്യന്റെ ആദ്യത്തെ തന്ത്രമൊന്നുമായിരുന്നില്ല. ഇതിന് മുമ്പ് സീരിയല്‍ നടി ഉമ നായറും, ആദിത്യനും നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലി പരസ്പരം പോരടിച്ചത് സോഷ്യൽ മീഡിയ കണ്ടതാണ്. ചാനല്‍ പരിപാടിയ്ക്കിടെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്നായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്. എന്നാൽ ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ആദിത്യൻ സോഷ്യൽ മീഡിയയിൽ ഈ വിഷയം വഷളാക്കുകയായിരുന്നു.

ഈ വിഷയം കെട്ടടങ്ങി വന്നതിന് പിന്നാലെയാണ് ഒരു വിവാഹ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ആദിത്യനെ അമ്പിളി ദേവി വിവാഹം കഴിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കത്തുന്നത്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. അമ്പിളി ദേവിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേ സമയം നടിയുടെ വിവാഹം മുന്‍ ഭര്‍ത്താവ് സീരിയല്‍ സെറ്റില്‍ ആഘോഷിച്ചതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോടു കൂടി ' എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള 'മധുര പ്രതികാരം'. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്തായാലും, സീരിയലില്‍ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാര്‍ത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്  (8 minutes ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (22 minutes ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (28 minutes ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (1 hour ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (1 hour ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (2 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (2 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (2 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (3 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (3 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (3 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (3 hours ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (4 hours ago)

Malayali Vartha Recommends