കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്!! ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം... എന്റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി!! കാഴ്ച്ചയിലൂടെ മലയാളികളെ നൊമ്പരത്തിലാഴ്ത്തിയ യഷ് മനസ് തുറക്കുന്നു
കാഴ്ച'യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.'കാഴ്ച'യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി'.
2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച സിനിമയായിരുന്നു കാഴ്ച. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവച്ചത്.
https://www.facebook.com/Malayalivartha