മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്' ലെ പുതിയ പോസ്റ്റര്‍ എത്തി
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്. അസുരന്റെ ഏറ്റവും പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.
ധനുഷ് ഇരട്ടവേ ഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന് കഥാപാത്രമായും കാളി മകന് എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.
വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha