ഉണ്ണികണ്ണന്മാരോടൊപ്പം രാധയായി നടി ഭാവന!! ഇത് സന്തോഷ നിമിഷം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ ഭാവന കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായി എത്തിയിരിക്കുകയാണ് നടി ഭാവന. ഉണ്ണികണ്ണന്മാരോടൊപ്പം നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആയിരുന്നു മലയാളത്തില്‍ താരം അവസാനമായി അഭിനയിച്ചത്. ഇന്‍സ്പെക്ടര്‍ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha