Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ ഡോണ്ട് കെയർ.. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി; ഇനി മേലില്‍ എന്റെ സമയം കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല... ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് സന്തോഷ് പണ്ഡിറ്റ്

03 SEPTEMBER 2019 05:03 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്ന് രംഗത്തെത്തിയെ യുവതിക്ക് മറുപടിയുമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ആ യുവതിയുടെ ചാരിറ്റി പ്രവര്‍ത്തിക്കായി പണം വാങ്ങാതെ പോയതാണ് താന്‍ ചെയ്ത തെറ്റെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതി മേല്‍ പണം വാങ്ങാതെ ഇത്തരം പരിപാടികള്‍ക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയ് എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കോണ്ടതോടെ തീരുമാനിച്ചു. ആര് സര്‍പ്പോര്‍ട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങള്‍ എന്റെ വരുമാനത്തിന്റെ പകുതി ഞാന്‍ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു.

ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്ബോഴും പലരും ഷര്‍ട്ടും ഭക്ഷണവും താറുണ്ട്. ചാവാളി പട്ടികള്‍ പലതും പറയും.. ചിലപ്പോള്‍ ഇവര് തന്നെ അയ്യോ ഞങ്ങള്‍ക്ക് തെറ്റി പോയ് എന്നും പറഞ്ഞ് പോസ്റ്റിടാം.- പണ്ഡിറ്റ് നവ്യക്തമാക്കുന്നു.

ഐ ഡോണ്ട് കെയർ.. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി. യെസ് .. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. അവര് ഷര്‍ട്ട് വാങ്ങി തന്നു, അവര്‍ ഭക്ഷണം വാങ്ങി തന്നു എന്നല്ലേ ആരോപണം.. എന്റെ കഷ്ടകാലത്തിന് ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്ന അവരുടെ പരിപാടിയില്‍ ഫ്രീ അയി പോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ് . ഇനി മേലില്‍ ഇതു പോലുള്ള അബദ്ധം ആവര്‍ത്തിക്കില്ല. സാധാരണ 50000 ഒക്കെ വാങ്ങിയാണ് ഷോപ്പ് ഇനാഗുരേഷൻ , ടീവി പ്രോഗ്രാംസിന് പോകാറുള്ളത്. ഓസിക്ക് ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു വിലയുണ്ടാകില്ല. അതാണ് എനിക്ക് കിട്ടിയ മെസ്സേജ്.. ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച്‌ കിട്ടുവാനായ് പ്രശസ്തരെ വിളിക്കാതെ സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക.- പണ്ഡിറ്റ് പറഞ്ഞു.

ചാരിറ്റിയെല്ലാം ഉദ്ഘാടനത്തിന് റീച്ച്‌ കൂടി കിട്ടുവാനാണ് പലരും പ്രശസ്തരെ കെട്ടി എഴുന്നള്ളിച്ച്‌ കൊണ്ടു വരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചാരിറ്റി കാര്യമാണെന്നും തങ്ങള്‍ സ്വയമേവ ചെയ്താല്‍് പരിപാടി ആരും കാണില്ല എന്നവര്‍ ചിന്തിക്കുന്നു. ചാരിറ്റി എന്നതിന്റെ മറവില്‍ പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിക്ക് വിളിക്കും. പ്രമുഖര്‍ ഗതികേട് കൊണ്ട് സ്വന്തം കൈയിലെ പണവും, 2 ദിവസവും കളഞ്ഞ് വേണം നന്മമരങ്ങളുടെ ചാരിറ്റി ഉദ്ഘാടനം ചെയ്യുവാന്‍ ചെല്ലേണ്ടത്. പലതും വളരെ ദൂരെ ആയിരിക്കും.

ഇത്തരം സദ്പ്രവര്‍ത്തി ഉത്ഘാടനം ചെയ്യേണ്ടതുണ്ടോ? എന്ന ചോദ്യവും സന്തോഷ് പണ്ഡിറ്റ് ഉന്നയിക്കുന്നു. പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെങ്കില്‍ ജന്മം തന്ന സ്വന്തം മാതാപിതാക്കളെ വിളിച്ചാല്‍ ഒരു ഗുരുത്തം എങ്കിലും ആകും. ഇതിപ്പോള്‍ തന്നെ സമയവും, പണവും മുടക്കി ചെല്ലുമ്ബോള്‍് പ്രശസ്തര്‍ക്ക് വിഷമമാകും ഫലം.. പ്രശസ്തര്‍ക്കായ് ചെലവാക്കുന്ന ലോഡ്ജ് , ഡ്രസ്സ് , ഫുഡ് എന്ന് തുടങ്ങി . പണം കൂടി ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്താല്‍ പോരെ. പ്രശസ്തന് വാങ്ങി കൊടുത്തത് സ്വന്തം അച്ഛന് വാങ്ങി കൊടുക്കാം. അല്ലെങ്കില്‍ സ്വന്തം അമ്മക്ക് സാരി വാങ്ങി കൊടുക്കാം. പക്ഷേ അവരൊന്നും പ്രശസ്തരല്ലല്ലോ..അവരെ ചാരിറ്റി ചെയ്യുന്ന മഹാത്മാര്‍ വിളിക്കൂലാ..റീച്ച്‌ കിട്ടില്ലല്ലോ..?- പണ്ഡിറ്റ് ചോദിക്കുന്നു.

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവര്‍ അതിന്റെ ഉദ്ഘാടനത്തിന് സ്വന്തം മാതാപിതാക്കളെ തെരഞ്ഞെടുക്കുക. അവര് പ്രശസ്തരല്ലാത്തതുകൊണ്ട് ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇതിലൂടെ പ്രശസ്തര്‍ക്കും പണവും സമയവും ലാഭിക്കാം.. അരിയും സാധനങ്ങളും പ്രമുഖര്‍ കൊടുത്താലേ വാങ്ങൂ എന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. പ്രമുഖന്റെ മറവില്‍ പ്രശസ്തരാകുവാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

അനൂജ എന്ന യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിച്ചിരുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇങ്ങനെയാണെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. അനൂജയും സുഹൃത്തുകളും മലപ്പുറം, പാലക്കാട് ഭാഗങ്ങില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്റേതാണെന്നു വരുത്തിത്തീര്‍ക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നെന്നും അനൂജ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (16 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (50 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends