കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയാണ്...

ഇടവേളയ്ക്ക് ശേഷം വീണ്ടും ഹോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് ലിന്‍ഡ ഹെമില്‍ടണ്‍. ഹോളീവുഡില്‍ തിരിച്ചെത്തിയ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയായി കഴിയുകയാണ്. വഴി നഷ്ടപ്പെട്ടയാള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തില്‍ ഇത് തീരെ ബാധിച്ചില്ല.
എന്റെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായ കെഹിന്‍ഡ് വിലെയില്‍ നിന്നുള്ള വിവാഹാലോചന മാത്രമേ ഞാന്‍ സ്വീകരിക്കുകയുള്ളൂ'' ലിന്‍ഡ പറഞ്ഞു. പ്രമുഖ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് ലിന്‍ഡ. ബ്രൂസ് അബോട്ടുമായിട്ടായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. ഏഴ് വര്‍ഷത്തെ ദാമ്പത്യം 1989ലാണ് അവസാനിക്കുന്നത്. തുടര്‍ന്നാണ് കാമറൂണിനെ വിവാഹം ചെയ്യുന്നത്. 1997ല്‍ വിവാഹിതരായ ഇവര്‍ 1999ല്‍ വേര്‍പിരിഞ്ഞു.
https://www.facebook.com/Malayalivartha