Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഇത്രയും നാൾ സിനിമയില്‍ നിന്നും ഞാൻ മാറി നിന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ്!! താരത്തിന്റെ സിനിമ ജീവിതത്തിൽ സംഭവിച്ചത്; മനസ് തുറന്ന് പ്രേംകുമാര്‍

06 SEPTEMBER 2019 11:58 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തി ആക്കിയ ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാർ പാസ്സായത്‌. പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള "സഖാവ്" എന്ന സിനിമയിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാൽ അത് പ്രദർശനത്തിനു വന്നില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന "ലംബോ" എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്.ഇരുപതു വർഷത്തിൽ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്.

തന്റെ കോളേജ് കാലഘട്ടത്തിൽ തന്നെ പ്രേം കുമാർ കലയിലും സാഹിത്യത്തിലും തൽപ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ഓൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും പാനൽ ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം സഖാവ് സംവിധാനം ചെയ്തത് പി.എ. ബക്കർ ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ പ്രേം കുമാർ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ഇദ്ദേഹം ജനപ്രിയനായിത്തീർന്നു. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേം കുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറയുകയാണ്‌ താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ പറഞ്ഞതിങ്ങനെ.. 'തൊണ്ണൂറുകളില്‍ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങള്‍ തുടരെ വന്നപ്പോള്‍ ചില സിനിമകള്‍ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ.

വിവാഹശേഷം എട്ടുവര്‍ഷത്തോളം ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ കാരണമായത്. അല്ലാതെ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകള്‍ ജനിച്ച ശേഷമാണ് വീണ്ടും സിനിമകള്‍ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകര്‍ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎന്‍ട്രി പിന്നെയും വൈകി. ' അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍ . അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാർത്തകൾ ഇതുവരെ, ജാലിയൻ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (24 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (44 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends