ഫ്‌ളോറല്‍ ഗൗണിൽ തിളങ്ങി സാനിയ; വൈറലായി ചിത്രങ്ങൾ.. ഏറ്റെടുത്ത് ആരാധകർ

റിയാലിറ്റി ഷോയിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ താരം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസി ഫറിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
സാനിയയുടെ ഫ്‌ളോറല്‍ ഗൗനിൽ തിളങ്ങിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിമിഷങ്ങൾക്കകം താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നീല നിറത്തിലുള്ള ഫ്‌ളോറല്‍ ഗൗണിനൊപ്പം തലയില്‍ ജിപ്‌സോഫില പൂക്കള്‍ കൊണ്ടുള്ള ടിയാര ലുക്കാണ് ഏറ്റവും മനോഹരമാക്കിയത്. ആതിരപ്പള്ളിയിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രത്തില്‍ സാനിയ ഒരു രാജകുമാരിയെ പോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























