മണിക്ക് വിലക്ക്... അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറി
കലാഭവന്‍ മണിക്ക് സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക്. ഒരു നിര്‍മാതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവം സാക്ഷി എന്ന സിനിമയുടെ നിര്‍മാതാവ് സ്നേഹജിത്താണ് കലാഭവന്‍ മണിയ്ക്കെതിരേ പരാതി നല്‍കിയത്.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് പരാതി. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനമെന്നറിയുന്നു.
മണി ഷൂട്ടിംഗിന് വരാതിരുന്നതിനെ തുടര്‍ന്ന് ഷൂട്ടിംഗ് തടസപ്പെട്ടുവെന്നും നിര്‍മാതാവ് പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്ന് നടീനടന്മാരുടെ സംഘടനയായ അമ്മയ്ക്ക് പരാതി നല്കി. അമ്മയുടെ ഭാരവാഹികള്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടും അഭിനയിക്കാന്‍ മണി തയ്യാറായില്ലെന്നാണ് നിര്‍മാതാവിന്റെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha