സമീറ സനീഷ് ലിംകാ റെക്കോര്‍ഡ് ബുക്കില്‍... ചെറിയ പ്രായത്തില്‍ കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം
സിനിമയില്‍ നടീനടന്മാരുടെ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള ഗെറ്റപ്പിന് കോസ്റ്റ്യൂമറുടെ റോള്‍ വളരെ വലുതാണ്. പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര മേഖലയില്‍ എത്തി മിന്നുന്ന വിജയം നേടിയ സമീറ സനീഷിന് പുതിയ അംഗീകാരം. ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളില്‍ കൂടുതല്‍ സിനിമകളില്‍ വസ്ത്രാലങ്കാരം നടത്തിയതിന് ലിംക റെക്കോര്‍ഡ് ബുക്കിലാണ് സമീറ ഇടംപിടിച്ചത്.
2014 മെയ് 14നു പുറത്തിറങ്ങിയ ഹൗ ഓര്‍ഡ് ആര് യു വരെയുള്ള ചിത്രങ്ങള്‍ റെക്കോര്‍ഡിനു വേണ്ടി കണക്കിലെടുത്തു. 30 വയസിന് മുന്‍പ് വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകള്‍ക്കാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. മിക്ക സിനിമകളും വസ്ത്രാലങ്കാരത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതും സമീറയുടെ നേട്ടമാണ്.
2008ല്‍ ഇജാസ് ഖാന് സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റിലൂടെയാണ് സമീറ വസ്ത്രാലങ്കാരത്തിലേക്ക് കടക്കുന്നത്. എന്നാല്‍ 2009ല്‍ ആഷിക് അബു സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന സിനിമയാണ് സമീറയ്ക്ക് ബ്രേക്ക് നല്കിയതെന്നുപറയാം. പിന്നീടിങ്ങോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകളാണ് സമീറയുടെ കലാവിരുതിനാല്‍ സമ്പന്നമായത്. മമ്മൂട്ടി ചിത്രമായ ഭാസ്കര്‍ ദ് റാസ്കല്‍, പ്രേമം, പത്തേമാരി തുടങ്ങിയവയാണ് സമീറയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പില്‍ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളാണ് സമീറ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha