Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും

ലാലേട്ടാ അണ്ണാ നിങ്ങള്‍ തകര്‍ത്തു ; ആ 'കമ്പ്യൂട്ടര്‍' മലയാളിക്ക് നല്‍കിയത് എന്തൊരു കരുതലാണ് ; ലാലേട്ടന്‍ എന്ന മലയാളികളുടെ മോഹന്‍ലാല്‍ എന്നും ഇങ്ങനെയാണ് ലാളിത്യത്തിന്റെ മുഖം

21 MAY 2020 05:31 PM IST
മലയാളി വാര്‍ത്ത

ലാലേട്ടന്‍ എന്ന മലയാളികളുടെ മോഹന്‍ലാല്‍ എന്നും ഇങ്ങനെയാണ് ലാളിത്യത്തിന്റെ മുഖം. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ ആ കുറിപ്പ് ചിന്തിപ്പിക്കും മനസ് നിറയ്ക്കും. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതു പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും)..'

പിന്നിട്ട ദൂരങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തനിക്കു വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് മോഹന്‍ലാല്‍. 'എത്ര ദൂരം! എത്രമാത്രം അധ്വാനം! എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം! എത്രയെത്ര പരാജയങ്ങള്‍! കൂട്ടായ്മയുടെ വിജയങ്ങള്‍! ആരൊക്കെയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍! ആരുടെയൊക്കെയോ കരുതലുകള്‍! തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ശിരസ്സ് കുനിഞ്ഞു പോകുന്നു.. നന്ദിയോടെ. എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു.. കടപ്പാടോടെ', അറുപതാം പിറന്നാള്‍ എഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിച്ചു.

ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21. എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ്സ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ്സ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്നുനില്‍പ്പ് ഒരേ സമയത്തായത് തികച്ചും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്.

കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്നു വരുന്ന ആ ആറാംക്ലാസ്സുകാരന്‍. അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്‍പേ സഞ്ചരിച്ച ഒന്നായിരുന്നു എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കമ്പ്യൂട്ടറിനെക്കുറിച്ച് അധികം കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇല്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം..

അപ്പോഴും അഭിനയം എന്റെ ഒരു പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാന്‍ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് നവോദയ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചതു പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്ന സൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു (അന്നും ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായാപ്രപഞ്ചത്തില്‍ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകള്‍ നോക്കിക്കൊണ്ടേയിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാൻ തീരുമാനം  (9 minutes ago)

IRAN 'ഖമനയിയുടെ അന്ത്യ'മെന്ന് പ്രതിഷേധക്കാര്‍  (28 minutes ago)

വരവിനേക്കാൾ ചിലവ്! അലങ്കാര വസ്തുക്കൾ സ്വന്തമാക്കും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (44 minutes ago)

ഗോവിന്ദന്റെ മുന്നിലിട്ട് ആര്യയെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ടു..! പച്ചയ്ക്ക് തെറിവിളി..! പൊട്ടിക്കരഞ്ഞ് ആര്യ  (48 minutes ago)

രാഹുലിനെ ചൊറിഞ്ഞ് വാരി അതിജീവിതയുടെ ഭർത്താവിന് മുട്ടൻ പണി, ചവിട്ടി പുറത്താക്കി BJP..! സംഭവിച്ചത് ഇത്  (53 minutes ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (1 hour ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (1 hour ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (1 hour ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (1 hour ago)

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു...  (1 hour ago)

ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും  (1 hour ago)

ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു  (1 hour ago)

തൃശൂരിൽ രണ്ടു മരണം  (1 hour ago)

മാധവ് ഗാഡ്ഗിലിൻറെ സംസ്കാരം പൂനെയിൽ നടന്നു...  (2 hours ago)

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം.. പ്രതി പിടിയിൽ  (2 hours ago)

Malayali Vartha Recommends