സണ്ണിലിയോണിനെ പേടിച്ച് മറ്റ് നടിമാരില്ല
യുവജനതയുടെ ഹരമായ സണ്ണി ലിയോണിനോട് ബോളിവുഡിലെ വന്‍കിട നടന്മാര്ക്ക് താല്‍പ്പര്യമില്ലത്രെ! പ്രമുഖ ബോളിവുഡ് സംവിധായകന് ബോബി ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സണ്ണിക്കൊപ്പം അഭിനയിക്കണം എന്ന ഒറ്റക്കാരണത്താല്‍ പുതിയ ചിത്രമായ ഏക് പഹേലി ലീല യില്‍ അഭിനയിക്കാന്‍ പല സുപ്പര്‍താരങ്ങളും വിസമ്മതം രേഖപ്പെടുത്തിയെന്നും ബോബിഖാന് പറയുന്നു.
സിനിമയ്ക്ക് വേണ്ടി പല നടന്മാരെയും സമീപിച്ചു. എല്ലാവര്ക്കും കഥ ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ നായിക പോണ് സിനിമയില്‍ നിന്നുള്ളതായതിനാല്‍ അവര്‍ നിരസിച്ചു. ഇത് വളരെ സങ്കടകരമായ ഒരു കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കഴിഞ്ഞ ജീവിതം അവരുടെ സ്വന്തം ഇഷ്ടമാണ്. എന്നാല്‍ ഇന്ത്യയിലെ ആള്ക്കാര് ഇപ്പോഴും അവര്‍ അങ്ങിനെ തന്നെയാണെന്നാണ് കരുതുന്നത്. ഇത് സണ്ണിക്ക് വളരെയധികം ദു:ഖമുണ്ടാക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ താരങ്ങളെ കണ്ടു സംസാരിക്കാന്‍ താന്‍ തന്നെ നേരിട്ടു വരാമെന്ന് ഭര്‍ത്താവ് ദാനിയേല്‍ വെബ്ബര്‍ തന്നെ പറഞ്ഞതായി ബോബി ഖാന് വ്യക്തമാക്കി.
സിനിമയ്ക്കായി സണ്ണിയുമായി ഒന്നിച്ച ബോബി ഖാന് അവരുടെ പ്രഫഷണലിസം അഭിനന്ദിച്ചു. സിനിമയില്‍ സണ്ണിയ്ക്കൊപ്പം അഭിനയിച്ചത് ജെയ് ഭാനുഷാലി, രജനീഷ് ദുഗ്ഗല്‍, രാഹുല്‍ദേവ്, മോഹിത് അഹ്ലാവത്ത് എന്നിവരായിരുന്നു. എന്നാല്‍ ഈ സിനിമയോടെ സണ്ണിയുടെ മേക്ക് ഓവര്‍ തന്നെ മാറുമെന്നും സണ്ണിക്ക് കിട്ടിയ ഏറ്റവും ശക്തമായ തിരക്കഥകളില്‍ ഒന്നാണ് ലീലയെന്നും ബോബിഖാന് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha