പ്രതിശ്രുത വരന്റെ ചിത്രത്തിലേക്ക് തൃഷ ഇല്ല
തെന്നിന്ത്യന്‍ നടി തൃഷ പ്രതിശ്രുത വരനായ വരുണ്‍ മണിയന്റെ ചിത്രത്തിലേക്കില്ല. വിവാഹത്തിന് മുന്നോടിയായി കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കാനിരിക്കുകയാണ് തൃഷ.
വരുണിന്റെ റാഡിയന്‍സ് മീഡിയയുടെ ബാനറിലൊരുക്കുന്ന ഈ ചിത്രത്തില്‍ ജയ് ആയിരുന്നു നായകന്. ഈ ചിത്രത്തില്‍ നിന്നാണ് തൃഷ പിന്മാറിയെത്. തിരക്കുകള്‍ കാരണമാണ് തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നാണ് പറയുന്നത്. എത്ര തിരക്കാണെങ്കിലും പ്രതിശ്രുത വരന് വിളിച്ചാല്‍ നോ പറയുന്നത് ശരിയല്ലെന്നാണ് വരുണ്‍ മണിയപ്പന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം തൃഷ മണിയപ്പനെ ബോധ്യപ്പെടുത്തി എന്നാണറിയുന്നത്.
ഭോഗി, അപ്പ താക്കര്‍, തൃഷയുടെ മാനേജറായ ഗിരിധര്‍ നിര്‍മ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ഹൊറര്‍ ചിത്രം, ബാലകൃഷ്ണയുടെ ലയണ്‍ എന്ന തെലുങ്ക് ചിത്രം എന്നിവയാണ് തൃഷയുടെ സ്വന്തമായി ഇപ്പോഴുള്ളത്.
ഇതോടെ ചിത്രത്തിന്റെ സംവിധായകര്‍ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കാന്‍ പ്രഭുദേവയേയും സിമ്രാനേയും സമീപിച്ചതായാണ് കേള്‍ക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് തമനാണ്. സമുദ്രക്കനി, ജോണ്‍ വിജയ്, ആ.കെ, ചാര്‍ലി, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്ര് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമര്, തീരാത്ത വിളയാട്ട് പിള്ളൈ എന്നീ ചിത്രങ്ങളുടെ സംവിധായകനായ തിരുവാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha