Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂന്തുറയെ എങ്ങനെ ഹൃദയത്തിൽനിന്ന് ഇറക്കിവിടും, ആ നാട്ടുകാരെ ചേർത്തു പിടിക്കാതിരിക്കും; ഈ പഴയ പൂന്തുറ നിവാസിക്ക് ഈ കോവിഡ് കാലത്ത് നിങ്ങളുടെ നടുവിൽ നിൽക്കാൻ ആകാത്തതി​​െൻറ സങ്കടം മാത്രം; ഹൃദയസ്പർശിയായ കുറിപ്പ്


ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല... ചിത്രീകരണ സമയത്ത് നിസ്സഹായനായി നോക്കി നിന്ന ഭർത്താവിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു; മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ


മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്ന് ദിലീപ്..കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ...


സർക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കിയ സ്വപ്നാ സുരേഷിനെതിരെയും എം ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡിജിപിക്ക് പരാതി നൽകി


സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്! സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

അവര്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഹാപ്പി അല്ലേ’?സുസ്മിത സെന്നിനെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെച്ച് എബ്രിഡ് ഷൈന്‍!

02 JUNE 2020 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ

ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍

പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി. എന്നാൽ അവരെ അവിടെ കാണാനായില്ല..തിരിച്ചു വരുന്ന വഴി അവർ അടുത്ത ജംഗ്ഷനിൽ ഗിരിജയെ കണ്ടു.ആ കാഴ്ച്ച ഇരുവരെയും അമ്പരിപ്പിക്കുന്നതായിരുന്നു!

ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല... ചിത്രീകരണ സമയത്ത് നിസ്സഹായനായി നോക്കി നിന്ന ഭർത്താവിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു; മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെക്കുകയാണ് എബ്രിഡ് ഷൈന്‍.തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

എബ്രിഡ് ഷൈന്റെ കുറിപ്പ്:

സുസ്മിത സെന്നിന്റെ ഫോട്ടോഷൂട്ടിന് പിന്നിലെ കഥ

വനിതയില്‍ ജോലി ചെയ്യുന്ന കാലം. ഒരു ദിവസം രാവിലെ വനിതയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ് മധുചന്ദ്രന്‍ സാര്‍ (ഞങ്ങളുടെ മധു ചേട്ടന്‍ ) ഓഫീസിലേക്ക് വിളിപ്പിച്ചു. ‘ഒരു അസ്സൈന്മെന്റ് ഉണ്ട്. ബാംഗ്ലൂര്‍ക്ക് പോകണം. സുസ്മിത സെന്റെ കവര്‍ ഫോട്ടോ എടുക്കണം. ബാംഗ്ലൂരില്‍ അവര്‍ ഒരു പരസ്യചിത്രീകരണത്തിനു വരുന്നുണ്ട്. അതിനിടയില്‍ കുറച്ചു സമയം വനിതക്കായി അനുവദിക്കും.’
1994-ല്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി മിസ്സ് യൂണിവേഴ്സ് പട്ടം നേടിയ സുസ്മിത സെന്റെ ചിത്രങ്ങളും വാര്‍ത്തകളും പത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത് ഓര്‍മയിലുണ്ടായിരുന്നു. ആ കാലത്തു ഞാന്‍ കോളേജില്‍ പഠിക്കുകയാണ്. ആ സുസ്മിത സെന്റെ ഫോട്ടോയാണ് എടുക്കാന്‍ പോകുന്നത്.
ഞാനും വനിതയുടെ സബ്എഡിറ്റര്‍ രഞ്ജിത്തും ബാംഗ്ലൂരില്‍ ഷൂട്ട് നടക്കുന്ന സ്ഥലത്തെത്തി.

ഒരു കൊട്ടാരത്തിലാണ് ഷൂട്ട് നടക്കുന്നത്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യ ചിത്രീകരണം ആണ്. സംവിധായകന്‍, ശ്രീകുമാര്‍ മേനോന്‍. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ തിരു. അന്നത്തെ ദിവസം ഫോട്ടോഷൂടട്ട് നടക്കാന്‍ സാധ്യതയില്ല പിറ്റേദിവസ ജ്വലറിയുടെ ഫോട്ടോഷൂട് ഉണ്ട് ആ കൂടെ എടുക്കാം എന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. കുറച്ചു നേരം ഷൂട്ട് കണ്ടു നിന്നു, റൂമിലേക്ക് തിരിച്ചു പോയി. പിറ്റേദിവസം അതേ ലൊക്കേഷനിലാണ് ഫോട്ടോഷൂട്ട്. രാവിലെ തന്നെ ഞങ്ങള്‍ എത്തി.
ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലെ ഫോട്ടോഗ്രാഫറില്‍ ഒരാളായ സുരേഷ് നടരാജന്‍ ആണ് സുസ്മിതയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരിക്കുന്നത്…

ബോംബെ ബെയ്സ് ചെയ്താണ് അദ്ദേഹം വര്‍ക്ക് ചെയ്യുന്നത്. സുരേഷ് നടരാജന്‍ ബാക്ക്ഗ്രൗണ്ട് എല്ലാം സെറ്റ് ചെയ്തു ലൈറ്റ് അപ്പ് ചെയ്തു നില്കുന്നു. ഞാന്‍ വലിയ ആരാധനയോടുകൂടി അദ്ദേഹത്തിനോട് സംസാരിച്ചു. അദേഹത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ടായിരുന്നു. സുരേഷ് നടരാജന്റെ കാല്‍ തൊട്ടു വണങ്ങി അദ്ദേഹത്തെ പരിചയപെട്ടു. വലിയ സ്‌നേഹത്തോടെ അദ്ദേഹം പെരുമാറി. അദ്ദേഹം ലൈറ്റ് സെറ്റ് ചെയ്തതിന്റെ കുറച്ചു മാറി ഞാനും ലൈറ്റ് സെറ്റ് ചെയ്തു. രാവിലെ പത്തുമണിക്കാണ് ഫോട്ടോഷൂട്ട് പറഞ്ഞിരുന്നത്. പത്തുമണി കഴിഞ്ഞു, പതിനൊന്നുമണി കഴിഞ്ഞു, പന്ത്രണ്ടു മണി കഴിഞ്ഞു. സുസ്മിത സെന്‍ എത്തിയില്ല. ഒരു ദിവസത്തിന് അന്ന് രണ്ടരലക്ഷത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയുന്ന സുരേഷ് നടരാജന്‍ വെറുതെ ഇരിക്കുന്നു. അദ്ദേഹത്തിനു ബോളിവുഡ് സെലിബ്രിറ്റീസിന്റെ രീതികള്‍ അറിയാവുന്നതുകൊണ്ടോ എന്തോ കൂസലില്ല. ഉച്ച കഴിഞ്ഞു വീണ്ടും കാത്തിരുപ്പ് തുടര്‍ന്നു.

മൂന്നര മണിയായപ്പോള്‍ ഒരു കൊടുംകാറ്റുപോലെ സുസ്മിത എത്തി. ഭയങ്കര പോസിറ്റീവ് എനര്‍ജി. സുരേഷ് നടരാജന്‍ അതിവേഗതയില്‍ ഷൂട്ട് തുടങ്ങി. ഹൈ എക്‌സ്പിരിയെന്‍സ്ഡ് ആയ പ്രൊഫഷണല്‍ മോഡലും സീനിയര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും. ഫ്‌ലാഷുകള്‍ മിന്നി കൊണ്ടേ ഇരുന്നു. ചടുല താളത്തില്‍ സുസ്മിത. അതിവേഗതയില്‍ മൂന്ന് ഡ്രസ്സ് ചേഞ്ച് കഴിഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുസ്മിത പറഞ്ഞു ‘പോരെ..? സുരേഷ് എനിക്കൊരു മീറ്റിംഗ് ഉണ്ട് ‘. ‘മതിയാകും ‘എന്ന് സുരേഷ് സാര്‍. അപ്പോള്‍ എന്റെ ഫോട്ടോഷൂട്ട്? ഞാന്‍ സുരേഷ് സാറിനോട് ആംഗ്യം കാണിച്ചു. സുരേഷ് സാര്‍ എന്നെ സുസ്മിതക്ക് പരിചയപ്പെടുത്തി. സുസ്മിത പറഞ്ഞു’ ഇന്നിനി പറ്റില്ല’. ഞാന്‍ ഞെട്ടി…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു ‘അല്ല.. അതു.. ‘സുസ്മിത പറഞ്ഞു ‘ഒരു കാര്യം ചെയ്യൂ നിങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു ഡല്‍ഹിയില്‍ വരൂ.. അവിടെ വെച്ചു ഷൂട്ട് ചെയ്യാം ‘. ‘മഹേന്ദറുമായി കോര്‍ഡിനേറ്റ് ചെയ്താല്‍ മതി. മഹേന്ദര്‍ സുസ്മിതയുടെ മേക്കപ്പ്മാന്‍ ആണ്. എനിക്കുവേണ്ടി മഹേന്ദര്‍ ഇതിനു മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംസാരിക്കാതെ വന്ന സ്പീഡില്‍ സുസ്മിത പോയി. ഞാനും രഞ്ജിത്തും മുഖത്തോടു മുഖം നോക്കി. ഇതിനിടക്ക് രഞ്ജിത്തിന് ഇന്റര്‍വ്യൂ കിട്ടിയെന്ന് തോന്നുന്നു. എന്തായാലും ഫോട്ടോഷൂട്ട് ചീറ്റി.

വനിതയുടെ ഓഫീസില്‍ വീണ്ടും ഡിസ്‌കഷന്‍. മധു ചേട്ടന്‍ നിരാശനാണ്. അദ്ദേഹം ചോദിച്ചു. ‘ഡല്‍ഹി പോക്ക് ഒന്നൂടെ ആലോചിച്ചിട്ട് പോരെ… ബാംഗ്ലൂര്‍ പോയി നിന്നതുപോലെ ഇനി ഡല്‍ഹിയില്‍ പോയി റിസ്‌ക് എടുക്കണോ…?’
അന്നത്തെ ആവേശത്തില്‍ ഞാന്‍ പറഞ്ഞു, ‘ഒരിക്കല്‍ കൂടി ട്രൈ ചെയ്തു നോക്കാം. എന്റെ റിസ്‌കില്‍. അല്ലെങ്കില്‍ ഒരു നാലു ദിവസം ലീവ് തന്നാലും മതി. ഷൂട്ട് നടന്നില്ലെങ്കില്‍ പോക്കിന്റെ ചെലവ് ഞാന്‍ വഹിച്ചോളാം.
കുറെ പ്രാവശ്യം നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം വഴങ്ങി. ഞാന്‍ കയ്യില്‍ നിന്ന് പൈസ മുടക്കി ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. സ്റ്റുഡിയോ സാമഗ്രികള്‍ എല്ലാം ഫ്‌ലൈറ്റില്‍ കൊണ്ടുപോകുക എളുപ്പമല്ല. പോകുന്നത് ഒറ്റക്കാണ്. എന്ത് ചെയ്യുമെന്ന് ആലോചിച്ചു. അപ്പോള്‍ ഒരു പേര് ഓര്‍മയില്‍ വന്നു. ‘തരുണ്‍ വിശ്വ. ‘തരുണ്‍ വിശ്വ ഇന്ത്യയിലെ മുന്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ മറ്റൊരാളാണ് ഡല്‍ഹി ബേസ്ഡ് ആണു. അദ്ദേഹം ഒരിക്കല്‍ എയര്‍ടെലിന്റെ ഫോട്ടോഷൂട് ചെയ്യാന്‍ കേരളത്തിലെത്തി. ആ ഷൂട്ടിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ എന്റെ സുഹൃത്ത് റഫീഖ് പക്കാ പക്കാ ആയിരുന്നു. റഫീഖ് വലിയ പ്രൊഫൈല്‍ ഉള്ള മനുഷ്യനാണ്. കേരളത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഐശ്വര്യ റായിയും ഷാരൂഖ് ഖാനും ആമിര്‍ഖാനുമൊക്കെ പരസ്യ ഷൂട്ടിനു വരുമ്പോള്‍ അതിന്റെ എല്ലാം കേരളത്തിലെ ലൈന്‍ പ്രൊഡ്യൂസര്‍ റഫീഖ് ആയിരുന്നു. ലൈഫ് ഓഫ് പൈ എന്ന സിനിമ കേരളത്തില്‍ മൂന്നാറില്‍ കോര്‍ഡിനേറ്റ് ചെയ്തത് റഫീഖ് ആണ്. കേരളത്തില്‍ റഫീഖിന്റെ അത്രയും വലിയ പ്രൊഫൈല്‍ ഈ മേഖലയില്‍ ആര്‍ക്കും കാണുമെന്നു തോന്നുന്നില്ല.

റഫീഖിന്റെ ഇത്തരത്തിലുള്ള ഷൂട്ടുകള്‍ വരുമ്പോള്‍ എന്നെ അറിയിക്കാറുണ്ട്. ഷൂട്ടുകള്‍ കാണാനായി പ്രൊഡക്ഷന്റെ ഒരാളായി ഞാനും പോകാറുണ്ടായിരുന്നു. ചായ എടുത്തുകൊടുക്കാനും ബിസ്‌ക്കറ്റ് എടുത്തു കൊടുക്കാനും ഞാനും കൂടും. അങ്ങനെ ആണ് തരുണ്‍ വിശ്വയുടെ ഷൂട്ടിനു ഞാന്‍ എത്തിയത്. ഷൂട്ടിനു ഒരു സഹായിയായി ഞാനും കൂടി. ഹിന്ദി അറിയാവുന്നത് കൊണ്ടും, ഒരു ഫോട്ടോഗ്രാഫര്‍ ആയതുകൊണ്ട് തരുണ്‍ വിശ്വക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ട രീതിയില്‍ ഫ്രെയിം സെറ്റ് ചെയ്യാനും ഫീല്‍ഡ് ക്ലിയര്‍ ചെയ്യാനും തറ തൊടക്കാനും വലിയ ആവേശത്തോടെ ഞാന്‍ നില്കുന്നത് കണ്ടിട്ടാവാം പതിയെ വേണ്ട എല്ലാ കാര്യങ്ങളും എന്നോട് അദ്ദേഹം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തുടങ്ങി. ഞാനൊരു ഫോട്ടോഗ്രാഫര്‍ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഷൂട്ടിന്റെ രണ്ടാം ദിവസം. ആരോ സെറ്റില്‍ പുതിയ വനിത വാങ്ങിക്കൊണ്ടു വന്നു. തരുണ്‍ വിശ്വയോട് ആരോ പറഞ്ഞു” ഇതിവിടുത്തെ ലീഡിങ് മാഗസിന്‍ ആണ്. ഇതിന്റെ കവര്‍ ഫോട്ടോ എടുത്തിരിക്കുന്നത് ഇയാളാണ് ”. തരുണ്‍ വിശ്വക്ക് വലിയ വിഷമമായി. അദ്ദേഹം എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണെന്ന് എന്നോട് പറഞ്ഞില്ലല്ലൊ ‘. ഞാന്‍ പറഞ്ഞു’ സര്‍ ക്ഷമിക്കണം . ഞാന്‍ പ്രൊഡക്ഷന്‍ന്റെ ആളായിട്ടാണ് വന്നത്. ഷൂട്ട് എക്‌സ്പീരിയന്‍സ് ചെയ്യാനും , സഹായിക്കാനുമായി,. ഞാന്‍ എന്ത് ചെയ്യുന്നു എന്നത് പ്രസക്തമായി തോന്നിയില്ല. അതുകൊണ്ടാണ് പറയാതിരുന്നത്. ‘പിറ്റേദിവസം അദ്ദേഹം എന്നെ ജോലികള്‍ ചെയ്യാന്‍ അനുവദിച്ചില്ല. കൂടെ തന്നെ നിര്‍ത്തി. ഫോട്ടോഗ്രഫിയെ കുറിച്ച് സംസാരിച്ചു. എന്റെ കവര്‍ ഫോട്ടോയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. പോകാന്‍ നേരം അദേഹത്തിന്റെ നമ്പര്‍ എനിക്ക് തന്നു. ഡല്‍ഹിയില്‍ വരുമ്പോള്‍ എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നു പറഞ്ഞു.

ഞാന്‍ തരുണ്‍ വിശ്വയെ വിളിച്ചു. സര്‍ ഞാന്‍ ഇങ്ങനെ ഒരു ആവശ്യത്തിനു ഡല്‍ഹിയില്‍ വരുന്നുണ്ട്, ഷൂട്ടിനുള്ള ലൈറ്റ്സും അസ്സിസ്റ്റന്റസിനേം ഡല്‍ഹിയില്‍ കിട്ടുന്ന ഏതെങ്കിലും സ്റ്റുഡിയോയുടെ കോണ്‍ടാക്ട് നമ്പര്‍ കിട്ടുമോയെന്നു ചോദിച്ചു. അദ്ദേഹത്തിന് എന്നെ ഓര്‍മയുണ്ടായിരുന്നു.വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു.
ഞാന്‍ ഡല്‍ഹിയില്‍ എത്തി. മഹേന്ദറിനെ വിളിച്ചു. പിറ്റേദിവസം ഉച്ചക്ക് രണ്ടുമണിയാകുമ്പോള്‍ ഡല്‍ഹിയിലെ ലേ മെറിഡിയനില്‍ ഷൂട്ട്. വിത്ത് മേക്കപ്പ് ആന്‍ഡ് കോസ്റ്റും സുസ്മിത എത്തും നിങ്ങള്‍ ലൈറ്റ് അപ്പ് ചെയ്ത് നില്‍ക്കണം എന്നു പറഞ്ഞു. ഞാന്‍ തരുണ്‍ വിശ്വയെ വിളിച്ചു. അദ്ദേഹം എത്തേണ്ട സ്ഥലം പറഞ്ഞുതന്നു. അതു അദേഹത്തിന്റെ തന്നെ സ്റ്റുഡിയോ ആയിരുന്നു. ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്റ്റുഡിയോയില്‍ നിന്ന് എടുത്തുകൊള്ളാന്‍ പറഞ്ഞു. കൂടെ അദേഹത്തിന്റെ രണ്ടു അസ്സിസ്റ്റന്റസിനേം അയച്ചു തന്നു. അസ്സിസ്റ്റന്റ്സിനോട് അദ്ദേഹം പറഞ്ഞു ‘സെലിബ്രിറ്റി ഷൂട്ട് ആണ് അനുവദിക്കുന്ന സമയം വളരെ കുറവായിരിക്കും, ലൈറ്റ് അദ്ദേഹം പറയുന്നതുപോലെ സെറ്റ് ചെയ്തു വെക്കുക, നിങ്ങളുടെ കുഴപ്പം കൊണ്ട് ഷോട്ട് കിട്ടാതെ വരരുത്.

വലിയ സ്‌നേഹത്തോടും കരുതലോടും കൂടി വേണ്ട എല്ലാ കാര്യങ്ങളും തരുണ്‍ വിശ്വ ഒരുക്കി തന്നു. ഒരു രൂപ പോലും വാങ്ങാതെ. പിറ്റേ ദിവസം ലേ മെറിഡിയനില്‍ എത്തി. റിസപ്ഷനില്‍ സംസാരിച്ചു. സുസ്മിത അവിടെ ഷൂട്ടിന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ ഒരു ഹാള്‍ അനുവദിച്ചു. ഞാന്‍ ലൈറ്റ് അപ്പ് ചെയ്തു റെഡി ആയി. കൃത്യം രണ്ടുമണി. സുസ്മിത എത്തി. ഡീപ് ബ്ലൂ ഗൗണില്‍ ഒരു ഡയമണ്ടിന്റെ ചെറിയ മാല ഇട്ട് അസാധ്യ ഗ്രേസോടെ. ‘എവിടെ ആണ് നില്‍ക്കേണ്ടത് ‘ അവര്‍ ചോദിച്ചു. ഞാന്‍ ലൈറ്റ് സെറ്റ് ചെയ്ത സ്ഥലം കാണിച്ചു കൊടുത്തു. ഷൂട്ട് തുടങ്ങി. ഫ്‌ലാഷുകള്‍ മിന്നി. ഒരു പത്തു ക്ലിക്ക് കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു ‘ഫോട്ടോസ് കാണിക്കു ‘. ഞാന്‍ ക്യാമെറയില്‍ കാണിച്ചു കൊടുത്തു. സുസ്മിത കൂടെ നില്കുന്നവരോട് ആഹ്ലാദത്തോടെ വിളിച്ചു കൂവി ഫന്റാസ്റ്റിക് പിക്‌ചേര്‍സ് ഹീ ഈസ് ഗുഡ്’. വലിയ സന്തോഷം തോന്നി എനിക്ക്.

അവര്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഹാപ്പി അല്ലേ’? ഞാന്‍ പറഞ്ഞു ‘അതെ ‘. അവര്‍ വീണ്ടും പറഞ്ഞു ‘നിങ്ങള്‍ക്ക് ആവശ്യം ഉള്ള ചിത്രങ്ങള്‍ കിട്ടി എന്നു ഞാന്‍ വിശ്വസിക്കുന്നു ‘. ഞാന്‍ പറഞ്ഞു ‘കിട്ടി ‘. ‘ഈ എടുത്ത ഫോട്ടോസ് എനിക്ക് മെയില്‍ ചെയ്തു തരണം എന്നു പറഞ്ഞു സുസ്മിത സന്തോഷത്തോടെ അടുത്ത തിരക്കിലേക്ക് പാഞ്ഞു. ഒരു പെരുമഴ പെയ്തു ഒഴിഞ്ഞതിന്റെ ശാന്തത എന്റെ ഉള്ളില്‍. സുസ്മിത ആ ഫ്‌ലോറില്‍ വന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും മടങ്ങിയതും എല്ലാം ഒരു അഞ്ചു മിനിറ്റിനുള്ളിലാണ്. അത്രേ ഉണ്ടായിരുന്നോള്ളൂ.
ശേഷം വനിതയില്‍ കവര്‍ പേജ് അടിച്ചു വന്നു.
കവര്‍ മോഡല്‍ :സുസ്മിത സെന്‍
ഫോട്ടോ :എബ്രിഡ് ഷൈന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം  (3 hours ago)

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ  (3 hours ago)

ഇനിയും പഠിക്കാത്ത കുറേപേര്‍... മത്സ്യതൊഴിലാളികളും ഇടനിലക്കാരും മീന്‍ വാങ്ങാനെത്തുന്നവരു മെല്ലാമായി കൂട്ടംകൂടി അപകടകരമായ അന്തരീക്ഷം  (3 hours ago)

ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍  (4 hours ago)

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു? പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് ? മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍  (4 hours ago)

ടിക് ടോക്കിന് പോയാൽ പകരം ആളെത്തി; എം.എക്‌സ് പ്ലെയറിന്റെ ടകാ ടക്  (4 hours ago)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദം;രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു  (4 hours ago)

സ്വന്തമായി എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത്: നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്  (5 hours ago)

കുപ്​വാര ജില്ലയിൽ ഏറ്റുമുട്ടൽ; രണ്ട്​ ലഷ്​കർ തീവ്രവാദികളെ സൈന്യം വധിച്ചു  (5 hours ago)

സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡയിലായതായി റിപ്പോര്‍ട്ട്; ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റസ് ഡിവിഷന്റെയും  (5 hours ago)

പൊന്നമ്പലത്തിനെ കൈവിടാതെ സൂപ്പർ താരങ്ങൾ; ചികിത്സാ ചിലവ്​ ഏറ്റെടുത്ത്​ കമലും രജനിയും  (6 hours ago)

കേക്ക് മുറിയ്ക്കാന്‍ വാള്‍ ! കൊറോണ വകവെക്കാതെ പൊതുസ്ഥലത്ത് ബി.ജെ.പി നേതാക്കളുടെ ജന്മദിനാഘോഷം  (6 hours ago)

കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

റേവയിലെ സോളാര്‍ ഊര്‍ജ്ജ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

Malayali Vartha Recommends