വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രം
ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്ന വാര്‍ത്തയോട് കാവ്യാ മാധവനും പ്രതികരിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്ന തന്റെ വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവന്. ഫേസ്ബുക്കിലൂടെയാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയത്.
സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ് .
എന്റെ നന്മയിലും , വളര്‍ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട് ..., ജീവിതത്തിലെ പുതിയ സന്തോഷ വാര്‍ത്തകള്‍ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്വര്ക്ക്സൈ റ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു.
ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രില്‍ ഫുള്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്ത നിഷേധിച്ച് ദിലീപും രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha