മോഡിക്ക് മമ്മൂട്ടിയുടെ പിന്തുണ
മോഡിക്ക് പിന്തുണയുമായി മമ്മൂട്ടി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭാരതീയ ശുചീകരണ യജ്ഞത്തിനാണ് മമ്മൂട്ടി പിന്തുണച്ചിരിക്കുന്നത്. രാജ്യത്തിന്റെ നന്മയ്ക്ക് കാരണമാകുന്ന ഈ സംരംഭത്തെ ഞാനും പിന്തുണക്കുന്നുവെന്നും തന്റെ ചുമതല നിര്‍വഹിക്കുമെന്നും ആരാധകരോടും സുഹൃത്തുക്കളോടും മോദിയുടെ ശുചീകരണ യജ്ഞത്തില്‍ സഹകരിക്കാനും ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി ആവശ്യപ്പെടുന്നു.
പ്രകൃതിയുടെ സംരക്ഷണം മുന്നില്‍ കണ്ട് മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചലഞ്ച്, ലഹരിവിമുക്ത ക്യാമ്പയിനായ അഡിക്റ്റഡ് ടു ലൈഫ് എന്നിങ്ങനെ നല്ല ക്യാമ്പയിനുകള്‍ ഇനിയും ഉണ്ടാകണം. താമസിക്കരുത് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ, മാറ്റം അനിവാര്യമാണ്. മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരവധി പേര് പിന്തുണച്ച് രംഗത്ത് വന്നിരുന്നു.വിദേശ രാജ്യങ്ങളിലുള്‍പ്പടെയുള്ള ചി സംഘടനകള്‍ മൈ ട്രീ ചലഞ്ച് ഏറ്റെടുത്തിരുന്നു. നിരവധി കലാലയങ്ങളും ഇപ്പോഴും പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha