മണീ ഇത് ആള് വേറെയാ... വൈദ്യുതി മോഷണം നടത്തിയ കലഭാവന്‍ മണിയെ സിങ്കം പിടികൂടി

മണിക്ക് ആള് മാറിപ്പോയ്. ഇത് കൊല കൊമ്പന്മാരെപ്പേലും നിലക്കു നിര്‍ത്തിയ സിങ്കമാ.. നടന്‍ കലാഭവന്‍ മണിയുടെ മോഷണകലയാണ് ഋഷിരാജ് സിംഗ് പൊളിച്ചത്.
വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് നടത്തിയ അന്വേഷണത്തിലാണ് മണിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയത്. മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസിലാണ് വന്‍ വൈദ്യുതി മോഷണം കണ്ടെത്തിയത്. വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും മണിക്കുണ്ടായിരുന്നു.
വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടക്കുന്നുണ്ടായിരുന്നെന്ന് ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് മണിയുടെ ഗസ്റ്റ് ഹൗസില്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
സ്‌ക്വാഡിനെ തടഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് ഋഷിരാജ് അറിയിച്ചതിനെത്തുടര്‍ന്ന് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നവര്‍ പിന്മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha