മലയാളികള്‍ക്ക് ഒന്നേ അറിയാനുള്ളൂ... ഇവര്‍ ഒന്നിക്കുമോ?

മലയാളികള്‍ നെഞ്ചിലേറ്റിയ യുവ നായികാ നായകന്മാരാണ് കാവ്യാ മാധവനും ദിലീപും. ഇവര്‍ പ്രണയ ജോഡികളായി വന്ന ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളാണ്. വീട്ടമ്മമാരും കുട്ടികളും ദിലീപിനെ സ്വന്തം വീട്ടിലെ ഒരു കുസൃതിക്കാരനായി കണ്ടു. അതേസമയം കാവ്യയാകട്ടെ നിഷ്‌കളങ്കയായ അയല്‍ക്കാരിക്കുട്ടിയുമായിരുന്നു. ദിലീപിന്റെ കുറുമ്പും കാവ്യയുടെ നിഷ്‌കളങ്കതയും മലയാളിക്ക് ഏറെ ഇഷ്ടമാണ്. ഇവരുടെ കഥാപാത്രങ്ങള്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു. ദിലീപ് കാവ്യ ജോഡികളെ മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതായി.
രണ്ടു പേരും തമ്മിലുള്ള ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും മറ്റ് സദസുകളിലെ ഇവരുടെ അടിത്തിടപഴകിയുള്ള സാന്നിധ്യവും ചിലരെങ്കിലും മാറി ചിന്തിച്ചു. ഇവര്‍ തമ്മില്‍ എന്തോ ഇത് ഉണ്ടെന്ന് വ്യാഖ്യാനിച്ചു. ആ വ്യാഖ്യാനം മഞ്ജു വാര്യരുടെ ചെവിയിലുമെത്തി. എന്നാല്‍ ഇത് സിനിമയാണെന്നും ഇതൊക്കെ സര്‍വ സാധാരണമാണെന്നും സിനിമ എന്തെന്ന് നന്നായറിയുന്ന മഞ്ജു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
പക്ഷെ ആ വിശ്വാസത്തിന് കോട്ടം വന്നപ്പോള്‍ അവരുടെ കുടുംബ ജീവിതത്തിനും കോട്ടം വന്നു. തുടര്‍ന്ന് കാവ്യാ മാധവന്‍ വിവാഹം കഴിച്ചതോടെയാണ് മഞ്ജുവിന് ആശ്വാസം വന്നത്. ദിലീപിനാകട്ടെ അതോടെ അസ്വസ്തതകളുമുണ്ടായെന്ന് പ്രശസ്ത സിനിമാനിരൂപകന്‍ പല്ലിശേരി തന്നെ വ്യക്തമാക്കിയിരുന്നു. ആ അസ്വസ്തതകള്‍ മാറിയത് കാവ്യയുടെ ഡൈവേഴ്‌സിന് ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെ മലയാളികള്‍ക്ക് ആ പ്രണയ ജോഡികളെ തിരിച്ചു കിട്ടി. അതോടെ മഞ്ജുവിന്റെ സമാധാനം പോയി. തുടര്‍ന്ന് അവര്‍ വിവാഹ മോചനം നേടുകയും ചെയ്തു.
മഞ്ജുവിന്റെ ജീവിതം തകര്‍ന്നത് മലയാളികള്‍ക്ക് താങ്ങാന്‍ കഴിയുമാകുമായിരുന്നില്ല. കാരണം കാവ്യയേയും ദിലീപിനെക്കാളേറെയും മഞ്ജുവിനെ മലയാളികള്‍ക്ക് ഇഷ്ടമായിരുന്നു.
എന്ന് കരുതി ദിലീപ് കാവ്യ ജോഡികളെ മനസില്‍ നിന്നും മായ്ക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് കാവ്യയെ ദിലീപ് കല്യാണം കഴിക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. കല്യാണക്കാര്യം നിഷേധിക്കാനായി കാവ്യയും ദിലീപും പലതവണ മാധ്യമങ്ങളില്‍ എത്തിയിരുന്നു. അവരുടെ ഓരോ നിഷേധക്കുറിപ്പ് വന്നപ്പോഴും പുതിയ വാര്‍ത്ത വന്നു കൊണ്ടിരുന്നു. അങ്ങനെയാണ് ഇവരുടെ വിവാഹം ഏപ്രില്‍ 16ന് എന്ന വാര്‍ത്ത വന്നത്. ഈ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. തുടര്‍ന്ന് ഇരുവരും വീണ്ടും രംഗത്തെത്തി.
ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഇവരുടെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുമ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് സ്വകാര്യമായ ഒരു വേദനയുണ്ട്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന കാവ്യ ദിലീപ് ജോഡികളെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടിട്ട് 4 വര്‍ഷത്തോളമായി. കാവ്യയുടെ വിവാഹ മോചന ശേഷം 2010 ല്‍ പാപ്പി അപ്പച്ച, 2011ല്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈനാ ടൗണ്‍, വൈള്ളരി പ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അതായത് വെറും 4 ചിത്രങ്ങള്‍. അവസാനം ഈ ജോഡികള്‍ അഭിനയിച്ച വെള്ളരി പ്രാവിന്റെ ചങ്ങാതി അവാര്‍ഡുകളും വാരിക്കൂട്ടിയിരുന്നു. ആ ചിത്രത്തിലെ ഇവരുടെ ഇഴുകിചേര്‍ന്നുള്ള അഭിനയം ദിലീപിന്റെ കുടുംബ ജീവിതത്തിലും താളപ്പിഴ ഉണ്ടാക്കിയെന്നാണ് സിനിമാക്കാര്‍ പറയുന്നത്.
സംഗതി കള്ളമായാലും ഇല്ലെങ്കിലും പിന്നീട് കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ചിട്ടേയില്ല. തുടര്‍ന്ന് ദിലീപിന്റെ വിവാഹ മോചനം വന്നതോടെ ഏറെ പഴികേട്ടത് കാവ്യയാണ്. ഇതിനിടെ ചില ചിത്രങ്ങളില്‍ ഇവര്‍ ഒന്നിക്കുമെന്ന വാര്‍ത്ത വന്നെങ്കിലും, കാര്യങ്ങള്‍ വഷളായതോടെ ഈ പ്രണയ ജോഡികളുടെ ഒന്നിപ്പ് വീണ്ടും അവതാളത്തിലായി. അതിനു ശേഷം പല പൊതു വേദികളിലും ഇവര്‍ ഒന്നിച്ചെങ്കിലും സിനിമയില്‍ നിന്നും ഇവര്‍ വിട്ടു നിന്നു.
ഇരുവരും തമ്മിലുള്ള കല്യാണ വാര്‍ത്തകള്‍ പൊടി പൊടിക്കുമ്പോഴും മലയാളികള്‍ക്ക് ഒന്നേ അറിയാനുള്ളൂ. ഇവര്‍ സിനിമയിലെങ്കിലും ഒന്നിക്കുമോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha