Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

ഇനി കളി വിശാഖപട്ടണത്ത്... ബീഡിക്കുറ്റിയും പരിപ്പു വടയും കട്ടന്‍ചായയുമായി തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെ ഇന്നത്തെ ഹൈടെക് യാത്ര വൈറലാകുന്നു

14 APRIL 2015 12:39 PM IST
മലയാളി വാര്‍ത്ത.

പിരിപ്പു വടയും കട്ടന്‍ചായയും മുറി ബീഡിയും പാര്‍ട്ടി യോഗങ്ങളില്‍ കണ്ട് ശീലിച്ച മലയാളികള്‍ക്ക് സിപിഎം നേതാക്കളുടെ ഒന്നിച്ചുള്ള വിമാനയാത്ര കൗതുകം പകരുന്നു. വിശാഖപട്ടണത്ത് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ഈ പാര്‍ട്ടി നേതാക്കളുടെ വിമാന യാത്ര. ഇതിനോടകം തന്നെ ഈ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടുണ്ട്.
അതേസമയം സ്ഥാനമൊഴിയുന്ന പ്രകാശ് കാരാട്ടിന് പകരം സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന മണിക്കൂറുകളില്‍ തര്‍ക്കത്തിന് സാധ്യതയാണ് കാണുന്നത്. നാടകീയ കരുനീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരിക്കാണ് സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി എസ്. രാമചന്ദ്രന്‍പിള്ളയുടെ പേര് ഉയര്‍ന്നു വരികയായിരുന്നു. കേരള ഘടകത്തിന്റെ പിന്തുണയും എസ്.ആര്‍.പിക്ക് ഉള്ളതായി പ്രചാരണം ശക്തമാണ്. കേരള ഘടകം ശക്തമായി വാദിച്ചാല്‍ ഒരുപക്ഷെ, യെച്ചൂരിയുടെ സാധ്യത ഇല്ലാതാകാനും ഇടയുണ്ട്. പാര്‍ട്ടിയുടെ ശക്തമായ സ്വാധീന ഘടകം കേരളമാണ്. എന്നാല്‍, ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ ഏറ്റുമുട്ടല്‍ ഏത് രീതിയില്‍ അവസാനിക്കുമെന്ന് പറയുക വയ്യ. അതിനാല്‍ യെച്ചൂരിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
അതേസമയം, വൃന്ദ കാരാട്ടിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആഗ്രഹം പല നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, അവരുടെ പാര്‍ട്ടിയിലെ സീനിയോറിട്ടി കണക്കിലെടുത്താന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തല്‍ക്കാലം എത്താനാവില്ല. ഈ സാഹചര്യത്തില്‍ പ്രായം കൊണ്ട് മുതിര്‍ന്ന എസ്.ആര്‍.പിയെ ഒരു ടേമിലേക്ക് മാത്രം പരിഗണിച്ച് വൃന്ദയ്ക്ക് വഴിതുറക്കുക എന്ന ആലോചനയും നേതൃതലത്തില്‍ ചിലര്‍ക്കുണ്ട്. ബംഗാള്‍ ഘടകത്തിലടക്കം ഈ നിലയ്ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനാല്‍, ഒരു ടേം എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയായാലും അത്ഭുതപ്പെടാനില്ല. മാത്രമല്ല, മൂന്നുകൊല്ലത്തിനുശേഷം പാര്‍ട്ടി നേതൃനിലയില്‍ നിന്ന് വിരമിക്കുമെന്ന് എസ്.ആര്‍.പി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മറ്റൊരു പി.ബി. അംഗമായ ആന്ധ്രയില്‍ നിന്നുള്ള ബി.വി. രാഘവലു നടത്തിയ അഭിപ്രായപ്രകടനവും ശ്രദ്ധേയമാണ്. ആന്ധ്രയില്‍ നിന്നുള്ളവര്‍ തന്നെ ജനറല്‍ സെക്രട്ടറി ആകണമെന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതും എസ്.ആര്‍.പിയെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനമുണ്ട്. യെച്ചൂരിയുടെ സാധ്യതയാണ് അതിലൂടെ കുറയുന്നത്.
അതേസമയം, പാര്‍ട്ടിയെ പുതിയ കാലഘട്ടത്തില്‍ നയിക്കാന്‍ പോന്ന നേതാവാണ് യെച്ചൂരിയെന്നും അതിനാല്‍ അദ്ദേഹം തന്നെ ജനറല്‍ സെക്രട്ടറിയായി വരണമെന്നും പാര്‍ട്ടയില്‍ അഭിപ്രായമുണ്ട്. ഈ വ്യത്യസ്ത അഭിപ്രായങ്ങളില്‍ മുന്‍തൂക്കം ഏതിനാണോ അതാകും അവസാന തീരുമാനമായി വരിക. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (50 minutes ago)

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കന്നട നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും  (58 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (2 hours ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (2 hours ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (2 hours ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (2 hours ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (2 hours ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (4 hours ago)

Malayali Vartha Recommends