Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് വീണ്ടും ട്യൂമര്‍ വന്നു; ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്....

16 APRIL 2015 09:11 PM IST
മലയാളി വാര്‍ത്ത.

പഴയകാല നടന്‍ രാഘവന്റെ മകനും പ്രശസ്ത നടനുമായ ജിഷ്ണുവിന് ക്യാന്‍സറാണെന്ന വാര്‍ത്ത നമ്മള്‍ നേരത്തേ കേട്ടതാണ്. അസുഖബാധിതനായ ജിഷ്ണുവിന്റെ ആശുപത്രിക്കിടക്കയിലെ ചിത്രം സോഷ്യല്‍ മീഡിയ വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. ഒടുവില്‍ സത്യമറിയിച്ച് ജിഷ്ണുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തി. ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് പ്രിയ നടന്‍ മുക്തനായ വാര്‍ത്തയുമെത്തി. പിന്നീട് സാമൂഹിക വിഷയങ്ങളിലെല്ലാം പ്രതികരണവുമായി ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അതോടെ ഈ നടന്റെ രോഗത്തേയും മലയാളി മറന്നു.
എന്നാല്‍ ആ സന്തോഷത്തിന് ജിഷ്ണു തന്നെ വിരാമമിടുന്നു. പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി അര്‍ബുദത്തെ വീണ്ടും നേരിടുകയാണ് ജിഷ്ണു. ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. 
ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമര്‍ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഞാന്‍. പണ്ട് പൂര്‍ണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാന്‍ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളില്‍ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങള്‍ ജീവിതത്തിലൂടെ ചെയ്യൂ.
ഈ കുറുപ്പിന് താഴെ രോഗം ഭേദമാകട്ടേ എന്ന ആശംസകള്‍ അറിയിക്കുകയാണ് ജിഷ്ണുവിന്റെ ആരാധകര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (1 hour ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 hour ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (4 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (13 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (13 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (14 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (15 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (17 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 hours ago)

Malayali Vartha Recommends