ഇനി ജാഡ കാണിക്കില്ലെന്ന് ലക്ഷ്മിമേനോന്‍
ഇനി ആരോടും ജാഡ കാണിക്കില്ലെന്ന് നടി ലക്ഷ്മിമേനോന്‍. ഒരിക്കല്‍ ജാഡ കാണിച്ചതോര്‍ത്ത് പശ്ചാത്തപിക്കുകയാണ് താരം. സ്ഥിരം ധാവണി ചുറ്റുന്ന വേഷങ്ങള്‍ മടുത്തെന്നും ഇനി അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ കൊമ്പന് എന്ന ചിത്രത്തിന്റെ കഥയുമായി സംവിധായകന് മുത്തയ്യ സമീപിച്ചപ്പോള്‍ താരത്തിന് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പരീക്ഷ തിരക്കാണെന്നൊക്കെ പറഞ്ഞ് ജാഡ കാണിച്ചു. പക്ഷെ, സംവിധായകന് വിട്ടില്ല. വീണ്ടും വീണ്ടും ലക്ഷ്മിയെ കാണാന്‍ ചെന്നു, നിര്‍ബന്ധിച്ചു. ഒടുവില്‍ മനസില്ലാ മനസോടെ വഴങ്ങി.
മുമ്പ് മുത്തയ്യ സംവിധാനം ചെയ്ത കുട്ടിപ്പുലി എന്ന ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചിരുന്നു. ശശികുമാര്‍ നായകനായ ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരിയായാണ് ലക്ഷ്മി അഭിനയിച്ചത്. അന്ന് കൊമ്പന് വേണ്ടെന്ന് പറഞ്ഞുപോയതില്‍ താരത്തിന് അതിയായ ദുഖമുണ്ട്. കാര്‍ത്തിയ്ക്കൊപ്പം അഭിനയിച്ച കൊമ്പനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അതിലൂടെ താരത്തിന് ഒരുപാട് പ്രശംസയും കിട്ടി. എന്തായാലും അതോടെ ലക്ഷ്മി തന്റെ തീരുമാനവും തിരുത്തി. ഇനി നാടന്‍ വേഷങ്ങളും ചെയ്യും. കഥയും കഥാപാത്രവും മാത്രമേ നോക്കൂ.
കുട്ടിപ്പുലി, സുന്ദരപാണ്ഡ്യന്‍, കുമ്കി, ജിഗര്‍തണ്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം നാടന്‍ വേഷങ്ങളാണ് ചെയ്തത്. മലയാളത്തില്‍ അഭിനയിച്ച അവതാരത്തിലും നാടന്‍ വേഷമായിരുന്നു. അതുകൊണ്ട് മോഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ കൊതിച്ചിരിക്കുകയാണ് താരം. അതുകൊണ്ടാണ് കൊമ്പനിലെ വേഷം ആദ്യം നിരസിച്ചതെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha