നിത്യാമേനോന് നസ്റിയയാകുന്നു
നിത്യാമേനോന് നസ്റിയയാകുന്നു. ബാംഗ്ലൂര്‍ ഡെയ്സിന്റെ തെലുങ്ക് പതിപ്പിലാണ് താരം നസ്റിയയുടെ വേഷം ചെയ്യുന്നത്. വിനു ശ്രീരാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിന്റെ കഥാപാത്രം ഷര്‍വാനന്ദാണ് ചെയ്യുന്നത്. മലയാളത്തില്‍ നിത്യ ചെയ്ത വേഷം ചെയ്യാന്‍ സമീപിച്ചെങ്കിലും നസ്റിയയുടെ കഥാപാത്രം മതിയെന്ന് താരം ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഷര്‍വാനന്ദും നിത്യയും മുമ്പ് അഭിനയിച്ച രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.യൂറോപ്പില്‍ വിനോദയാത്ര പോയിരിക്കുന്ന ഷര്‍വാനന്ദ് ഈമാസം അവസാനം എത്തും. അതിന് ശേഷം ബാംഗ്ലൂരില്‍ തന്നെ ചിത്രീകരണം തുടങ്ങും. തെലുങ്കിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിത്യ. 22 ഫീമെയിലിന്റെ തെലുങ്ക് പതിപ്പില്‍ നിത്യ കസറിയിരുന്നു. ഒ.കെ കണ്മണിയുടെ തെലുങ്ക് പതിപ്പും സൂപ്പര്‍ഹിറ്റാണ്.
ദുല്‍ഖറിനൊപ്പം അഭിനയിച്ച 100 ഡെയ്സ് ഓഫ് ലവ് പരാജയമായിരുന്നു. ഓരോ ചിത്രവും കഥാപാത്രങ്ങളും ശ്രദ്ധയോടെയാണ് നിത്യ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ബാംഗ്ലൂര്‍ ഡെയ്സില്‍ ചെയ്ത വേഷം തെലുങ്കില്‍ ഒഴിവാക്കിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha