Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ആ രാത്രിയിൽ ഒരു വളവു തിരിഞ്ഞതും കണ്ട കാഴ്ച്ച ഭയാനകമായിരുന്നു... റോഡിൽ നിന്നും കുറച്ചു മാറി വെള്ള സാരി ഉടുത്ത ഒരു സ്ത്രീ കൈയ്യിൽ എന്തോ ഒരു പൊതിയുമായി നിൽക്കുന്നു. മൊത്തത്തിൽ ഒരു വശപിശക് ഫീൽ. ആരും ഒന്നും മിണ്ടുന്നില്ല. വണ്ടി മുന്നോട്ടു തന്നെ. കാർ മുന്നോട്ടടുക്കുംതോറും റോഡിന്റെ ഒരു സൈഡിൽ നിന്ന സ്ത്രീ പയ്യെ റോഡിലോട്ടു കേറി വരുന്നു.... പിന്നെ സംഭവിച്ചത്; ഭയാനകമായ അനുഭവം വെളിപ്പെടുത്തി അജയ് ഡേവിഡ് കൊച്ചപ്പള്ളി

13 AUGUST 2020 11:57 AM IST
മലയാളി വാര്‍ത്ത

അജയ് ഡേവിഡ് കൊച്ചപ്പള്ളി എന്ന ക്യാമറമാനെ മലയാളികൾക്ക് മറക്കാനാകില്ല. പൊറിഞ്ചു മറിയം ജോസ് അടക്കം നിരവധി സിനിമകളുടെ ക്യാമെറാമാനായ അജയ് ഡേവിഡ് കൊച്ചപ്പള്ളി മലയാളികൾ ഏറ്റെടുത്തതും വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഷൂട്ടിങ് സമയത്തുണ്ടായ ഒരു ഭയാനകമായ അനുഭവമാണ് പങ്കുവെയ്ക്കുന്നത്...

പോസ്റ്റിന്റെ പൂർണരൂപത്തിലൂടെ....

ഒരു അസിസ്റ്റന്റ് കാല നൊസ്റ്റു. സംഗതി ഫ്ലാഷ്ബാക്ക് ആണ്. ഒരേഴ് വർഷം മുന്നത്തെ സംഭവം. ഞാൻ വേണു sir’ന്റെ സിനിമകൾ ഇല്ലാത്ത സമയത്ത് വിഷ്ണു ചേട്ടന്റെ (വിഷ്ണു നാരായണൻ DOP) സിനിമകളിൽ അസ്സോസിയേറ്റ് ക്യാമറാമാൻ ആയി വർക്ക്‌ ചെയ്യുന്ന സമയം.

പതിവില്ലാതെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങൾ സംവിധാന സഹായികളും ഛായാഗ്രഹണ സഹായികളും അടങ്ങുന്ന അസിസ്റ്റന്റ് ശ്രേണിയിൽ പെട്ട അടിമ തൊഴിലാളികൾ. വൈകുന്നേരത്തെ ചായയും പഴംപൊരിയും അകത്താക്കി ധൃതിയിൽ വണ്ടിയിൽ ചാടിക്കയറി. അൽപ്പം പരിഷ്കാരിയും വട്ടചിലവിനുള്ള സാമ്പത്തിക ഭദ്രതയും ഉള്ള സംവിധാന സഹായിയായ സുഹൃത്തിന്റെ സ്വന്തം കാർ ആയതിനാൽ ഞങ്ങൾ നാലഞ്ചു പേർ കേറിയ ഉടനെ “സീറ്റ്‌ കാലിയാക്കി പോകല്ലേഡേയ് ” എന്നുള്ള പ്രൊഡക്ഷൻ മാനേജരുടെ സ്ഥിരം ഡയലോഗ് കേൾക്കാൻ നിൽക്കാതെ താമസിക്കുന്ന ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി കുതിച്ചു.

കൊച്ചിയിലെ FACT ഇന്റെ അകത്തുള്ള ഒരു ഒഴിഞ്ഞ ഗോഡൗണിൽ ആയിരുന്നു അന്നത്തെ ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ തിരിച്ചു മെയിൻ ഗേറ്റ് കടക്കുന്ന വരേയ്ക്കും ഉള്ള ഒരു 3-4 km വഴി വളരെ വിജനമായതും കാടിന്റെ പ്രതീതി തരുന്നതുമായിരുന്നു. വരുന്ന വഴിയിൽ ഉണ്ണി മുകുന്ദനും പേർളി മാണിയും ഒക്കെ അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ഔട്ഡോർ ഷൂട്ടിങ്ങും നടക്കുന്നത് കണ്ടു .

വർഗ്ഗത്തിൽ പെട്ട മറ്റു പണിയെടുപ്പ് സഹായികളെ കണ്ട സന്തോഷത്തിൽ അറിയാതെ കാർ നിർത്തി ചാടിയിറങ്ങി. ജീപ്പിൽ ക്യാമറയും മറ്റും റിഗ് ചെയ്യുന്ന തിരിക്കിൽ ആയിരുന്നു അവർ. ഞങ്ങളുടെ ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു, നീയൊക്കെ അനുഭവിക്കെടാ എന്നുള്ള പുച്ഛിസ്റ്റ് ചിരിയും ചിരിച്ചു ഞങ്ങൾ തിരിച്ചു ഹോട്ടലിലോട്ടു വിട്ടു. സന്ധ്യ സമയം ആയതും കാട് പ്രതീതി ആയതു കൊണ്ടും പെട്ടന്നു തന്നെ വഴിയിൽ ഇരുട്ട് വീണു തുടങ്ങി .

മൊത്തത്തിൽ ഒരു ശ്മശാനമൂകത കാറിന്റെ അകത്തും പുറത്തും. ഒരു വളവു തിരിഞ്ഞതും ഞങ്ങളാ കാഴ്ച്ച കണ്ടു. കുറച്ചു മാറി വെള്ള സാരി ഉടുത്ത ഒരു സ്ത്രീ കൈയ്യിൽ എന്തോ ഒരു പൊതിയുമായി നിൽക്കുന്നു.

മൊത്തത്തിൽ ഒരു വശപിശക് ഫീൽ. ആരും ഒന്നും മിണ്ടുന്നില്ല. വണ്ടി മുന്നോട്ടു തന്നെ. കാർ മുന്നോട്ടടുക്കുംതോറും റോഡിന്റെ ഒരു സൈഡിൽ നിന്ന സ്ത്രീ പയ്യെ റോഡിലോട്ടു കേറി വരുന്ന പോലെ തോന്നി. എന്തോന്നെടേയ് ഇത് മാന്നാർ മത്തായി സില്മേല് മുകേഷിന്റെ വണ്ടീടെ മുന്നിലോട്ടു ചാടാൻ വരുന്ന വാണി വിശ്വനാഥിനെ പോലെയുണ്ടല്ലോ എന്ന് മനസിൽ തോന്നി.

കൂടെയുള്ള ഒരുത്തനും ഇപ്പഴും ഒന്നും മിണ്ടുന്നില്ല. ഇപ്പോൾ കാർ ഏകദേശം അവരുടെ അടുത്തെത്താറായി കഴിഞ്ഞു. പെട്ടന്നു തന്നെ ആ സ്ത്രീ റോഡിലോട്ടു കേറി ഞങ്ങളുടെ കാറിന്റെ മുന്നിലോട്ടു അവരുടെ കൈയ്യിലെ ആ പൊതി തുറന്നു ഒരേറു . ഒരു കൊച്ചു കുഞ്ഞായിരുന്നു ആ പൊതിയിൽ. ഞങ്ങൾ വണ്ടിയിൽ ഉള്ളവരെല്ലാം അയ്യോ!! എന്നൊരൊറ്റ അലർച്ച Cut to...... ഉടനെ തന്നെ പിന്നിൽ നിന്നൊരു നിലവിളി “അയ്യോ ചേച്ചിയേ എറിയല്ലേ വണ്ടി അതല്ലാ. അപ്പോഴാണ് ഞങ്ങൾ ആ സത്യം മനസിലാക്കുന്നത്.

ഇത് നേരത്തെ കണ്ട സിനിമ ഷൂട്ടിംഗ് സെറ്റപ്പ് ആണെന്നും ഈ ചേച്ചി ഉണ്ണിമുകുന്ദന്റെ വണ്ടി ആണെന്നും കരുതിയാണ് കൈയ്യിലുള്ള കൊച്ചിന്റെ ‘ബൊമ്മയെ’ ഞങ്ങളുടെ വണ്ടിയിലോട്ടു എടുത്തിട്ടതെന്നും.

മാന്നാർ മത്തായി സില്മേല് പ്രതാപചന്ദ്രന്റെ കാറിനെ ഓവർടേക്ക് ചെയ്തു വന്ന മുകേഷിന്റെ കാറിന്റെ നെഞ്ചത്തോട്ടു എടുത്തു ചാടിയ വാണി വിശ്വനാഥിന് പറ്റിയപോലൊരു അബദ്ധം മാത്രമാണ് ഉണ്ണിമുകുന്ദന്റെ ജീപ്പിനെ ഓവർടേക്ക് ചെയ്തു വന്ന ഞങ്ങളോട് ഈ ചതി ചെയ്യാൻ ചേച്ചിയെ പ്രേരിപ്പിച്ച ഘടകം. അന്ന് ഞങ്ങൾ നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞു വന്ന സിനിമയുടെ പേര് ‘മാന്നാർ മത്തായി സ്പീക്കിങ് 2’ എന്നുള്ളത് തികച്ചും യാദർശ്ചികം മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി  (4 hours ago)

ഒന്‍പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു  (4 hours ago)

ക്രിസ്തുമതം ഭീഷണി നേരിടുന്നുവെന്ന് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി  (4 hours ago)

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

കാറുമായി റോഡിലിറങ്ങി 16കാരന്‍ കാട്ടിക്കൂട്ടിയത്?  (5 hours ago)

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (6 hours ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (7 hours ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (8 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (9 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (9 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (10 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (11 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (11 hours ago)

Malayali Vartha Recommends