ഇനി വിജയിപ്പിക്കാന്‍ ഭാര്യ വരട്ടെ... നസ്രിയ തിരിച്ചുവരുന്നു

പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്ക് കൂപ്പു കുത്തിയ ഫഹദ് ഫാസില്‍ അവസാനം പറഞ്ഞു നസ്‌റിയ ഉടന്‍ തിരിച്ചു വരും. നസ്രിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫഹദ്. എന്നാല്‍ ചിത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
നേരത്തെ ബ്ലസി ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. നല്ല തിരക്കഥ ഒത്തുവന്നാല്‍ തങ്ങള്‍ തിരശീലയില്‍ ഒരുമിച്ചെത്തുമെന്ന് ഫഹദും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.
മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ തിളങ്ങി നിന്ന നായികയായിരുന്ന നസ്രിയയെയാണ് ഫഹദ് അടിച്ചു മാറ്റിയത്. അതോടെ നസ്രിയയുടെ കലാജീവിതം തീര്‍ന്നെന്ന് മലയാളികള്‍ ഉറപ്പിച്ചു. പ്രത്യേകിച്ചും മുസ്ലീം മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന നസ്രിയ. അവസാനം വിവാഹം കഴിഞ്ഞതിന് ശേഷം ഫേസ്ബുക്കില്‍ വന്ന നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകര്‍ക്ക് തലകറക്കം വന്നിരുന്നു. കിളുന്ദു പോലൊരു കൊച്ചിനെ ഫഹദ് ഈ പരുവത്തിലാക്കിയോ എന്ന് പല ആരാധകരും വിമര്‍ശിച്ചു. ഈ കോലെ കണ്ടതോടെ നസ്രിയയുടെ ഭാവി അഭിനയ ജീവിതവും ഏതാണ്ട് അസ്തമിച്ചു എന്നു കരുതി.
സൂപ്പര്‍ താരമായി കത്തിനിന്ന ഫഹദ് കല്യാണ ശേഷം വന്‍ പരാജയമായിരുന്നു. വന്‍ഹിറ്റ് നേടുമെന്ന് കരുതിയ സിനിമകളെല്ലാം എട്ടു നിലയില്‍ പൊട്ടി. സിനിമാ ഫീല്‍ഡിലും ഫഹദിനെപ്പറ്റി മോശം അഭിപ്രായം വന്നതോടെ പല അഡ്വാന്‍സുകളും മടക്കി നല്‍കി. അങ്ങനെ ഇനിയൊരു തിരിച്ചു വരവ് അസാധ്യമെന്ന അവസ്ഥയിലാണ് നസ്‌റിയയെ രംഗത്തിറക്കാന്‍ ഫഹദ് നിര്‍ബന്ധിതമാകുന്നത്. മലയാളികളുടെ ഇടയില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ വന്‍ ആരാധക വൃന്ദമാണ് നസ്രിയയ്ക്കുള്ളത് നസ്രിയയുടെ ഫേസ്ബുക്ക് ലൈക്ക് തന്നെ മറ്റ് താരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ആ നസ്രിയയിലാണ് ഫഹദിന്റെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha