Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുതലമുറയ്ക്ക് വിവാഹം വെറുമൊരു ഫാഷനെന്ന് ജയറാം, മക്കളെ തങ്ങളുടെ മേഖലയില്‍ എത്തിക്കുക എന്നത് എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹമാണ്

01 MAY 2015 09:44 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. എന്തിനെയും നിറഞ്ഞ ചിരിയോടെ നേരിടുന്ന ജയറാം പുതുതലമുറയിലെ വര്‍ദ്ധിച്ച് വരുന്ന വിവാഹമോചനത്തെ കുറിച്ചും പറയുന്നു. മലയാളത്തിലെ താരദമ്പതികളായിരുന്ന ലിസി പ്രിയദര്‍ശന്റെ വിവാഹം മോചന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപോയി. അവര്‍ വിവാഹമോചനത്തിലെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.കുറച്ച് കൂടി അഡ്ജസ്റ്റ് ചെയ്തിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നു എന്നും ജയറാം പറഞ്ഞു.
എല്ലാവര്‍ക്കും ഇഷ്ടമുള്ള താരദമ്പതികളായിരുന്നല്ലോ ലിസി പ്രിയദര്‍ശന്‍. പുതുതലമുറയില്‍ വിവാഹം മോചനം വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളാണ്. പ്രധാനമായി പുതുതലമുറയ്ക്ക് ഒന്നിനൊടും യാതൊരു ആത്മാര്‍ത്ഥതയുമില്ല. ന്യൂജനറേഷന് വിവാഹം ഫാഷനാണ്. വസ്ത്രം മാറുന്നത് പോലെയാണ് വിവാഹം ചെയ്യുന്നത്. ഒന്നിനെയും പക്വതയോടെ സമീപിക്കാത്തവരാണ് ഇന്നത്തെ പുതുതലമുറയിലുള്ളത്. സിനിമയോടുള്ള ആത്മാര്‍ത്ഥത കൊണ്ടല്ല ജീവിതത്തില്‍ കിട്ടുന്ന നേട്ടങ്ങള്‍ക്ക് സിനിമയെ ദുരുപയോഗം ചെയ്യുകയാണ് പുതുതലമുറയെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയില്‍ തന്നെ പ്രതിദിനം എത്രപേരാണ് വിവാഹമോചനത്തിനായി കോടതികളില്‍ കയറിയിറങ്ങുന്നത്.അത് സിനിമാലോകത്ത് കൂടുതലാണെന്ന് ജയറാം ഉറപ്പിപ്പ് പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തെയും സിനിമ ജീവിതത്തെയും കുറിച്ച് ജയറാം തുറന്ന് പറഞ്ഞു.
മാത്രമല്ല സിനിമാലോകത്തെ ഇത്തരം സംഭവങ്ങള്‍ വലിയ വാര്‍ത്തയാകുകയും ചെയ്യും. അപ്പോള്‍ എല്ലാവരും അറിയുകയും ചെയ്യുന്നു. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവരില്‍ അത്തരം സംഭവങ്ങള്‍ കുറയാന്‍ കാരണം പരസ്പര വിശ്വാസവും ബന്ധത്തിന്റെ ഊഷ്മളതയുമാണെന്ന് ജയറാം പറയുന്നു. എന്തിനെയും നേരിടാനുള്ള ശക്തിയാണ് ആദ്യം മനുഷ്യര്‍ക്ക് വേണ്ടതെന്നും ജയറാം വ്യക്തമാക്കി. പുതുതലമുറയില്‍ അച്ഛനും അമ്മയും മക്കളുമൊന്നും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല.
അച്ഛനും അമ്മയും ജോലിയ്ക്ക് പോകുമ്പോള്‍ മക്കള്‍ ഫ്‌ളാറ്റിനകത്ത് തനിച്ച് കഴിയുന്ന അവസ്ഥയാണ്. ഇവര്‍ക്ക് പിന്നെ എവിടെനിന്നാണ് ബന്ധവും ബന്ധത്തിന്റെ മൂല്യവും വിലയും അറിയാനാകുന്നത്.പിന്നീട് രക്ഷിതാക്കളെ വൃദ്ധസദനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നുവെന്ന് ജയറാം പറഞ്ഞു. സിനിമയും ജീവിതവും രണ്ടും രണ്ടുതന്നെയാണ്. കാരണം മനുഷ്യന്റെ താത്പര്യങ്ങളും സ്വപ്‌നങ്ങളും എല്ലായ്‌പോഴും വ്യത്യസ്ഥമായിക്കൊണ്ടിരിക്കും അതിന്റെ ചുവടുപിടിച്ചാണ് ജീവിതം മുന്നോട്ടുപോകുക.
സിനിമ എന്നത് ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെങ്കിലും ഒരുതരത്തിലും അതിനെ യാഥാര്‍ത്ഥ്യവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ജയറാം വ്യക്തമാക്കി. എല്ലാ സിനിമകളും മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും. അതിനുദാഹരണമാണ് പ്രേക്ഷകര്‍ ഓരോ സിനിമയെയും തന്റെ ജീവിതാനുഭവവുമായി ബന്ധിപ്പിക്കുന്നതെന്നും ജയറാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends