Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന് മുന്നില്‍ തിലകന്‍ തോറ്റു

05 MAY 2015 09:09 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിന്റെ സ്‌നേഹത്തിന് മുന്നില്‍ പലരും തോറ്റിട്ടുണ്ട്, എന്നാല്‍ പൊതുവേ പരുക്കനും കര്‍ക്കശക്കാരനുമായ തിലകനും ലാലിന്റെ മുന്നില്‍ തോറ്റെന്ന് പറയുന്നത് അത്ഭുതമായാണ് പലരും കാണുന്നത്. തിലകന്‍ ലാലുമായി ഒരല്‍പ്പം പിണങ്ങിനില്‍ക്കുന്ന സമയത്താണ് സംഭവം നടന്നത്. അഴീക്കോട് മാഷും തിലകന്‍ ചേട്ടനും ചേര്‍ന്ന് ലാലിനെക്കുറിച്ച് ചിലതെല്ലാം പറഞ്ഞതോടുകൂടി അവരുടെ സൗഹൃദത്തിന് കുറെക്കൂടി വിള്ളല്‍ വീണിരുന്നു. ആ സമയത്തായിരുന്നു തിലകന്റെ മകളുടെ വിവാഹം. 

അന്ന് ഭാഗ്യലക്ഷിമിയ്‌ക്കൊപ്പം ഡബ്ബിംഗ് തിയേറ്ററിലുണ്ടായിരുന്ന സമയത്ത് തിലകന്‍ പറഞ്ഞു. മകളുടെ കല്യാണത്തിന് ലാലിനെ വിളിക്കണമെന്നുണ്ട്. പക്ഷേ അയാള്‍ക്ക് എന്നോട് ദേഷ്യമുണ്ട്. അതുകൊണ്ട് വരുമോയെന്നറിയില്ല.

ചേട്ടന്‍ വിളിക്ക് വരുന്നതോ വരാതിരിക്കുന്നതോ അയാളുടെ ഇഷ്ടം. പക്ഷേ വിളിക്കാതിരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. താന്‍ വിളിച്ചാല്‍ അയാള്‍ ഫോണെടുക്കില്ല. തിലകന്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു. തിലകന്‍ ലാലിനെ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്. ഫോണെടുക്കുന്നില്ല. ഫോണ്‍ കട്ട് ചെയ്തിട്ട് തിലകന്‍ പറഞ്ഞു. കണ്ടോ അയാളെന്റെ ഫോണെടുക്കില്ല. ഒരു മെസേജ് അയയ്ക്കാന്‍ പറഞ്ഞു.

തൊട്ടുപിറകെ ലാല്‍ തിരിച്ചുവിളിച്ചു. ഇരുവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഫോണ്‍ വച്ചുകഴിഞ്ഞ് കുറേനേരം തിലകന്‍ മിണ്ടാതിരുന്നു. ആ കണ്ണുകള്‍ നനഞ്ഞിരുന്നു. എല്ലാം തെറ്റിദ്ധാരണകളായിരുന്നുവെന്ന് തിലകന് മനസിലായി. ഒരാളെ ദൂരെനിന്ന് നോക്കിക്കാണുന്നതു പോലെയല്ല, അയാളെ അടുത്തറിയുമ്പോള്‍. പിണക്കങ്ങളെല്ലാം മറന്നുകൊണ്ടുള്ള ലാലിന്റെ പ്രതികരണം തിലകനെ അത്ഭുതപ്പെടുത്തി. മോഹന്‍ലാലിന് മാത്രം കഴിയുന്ന മാജിക്കാണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (39 minutes ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (49 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (58 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (11 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (11 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (11 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

Malayali Vartha Recommends