അഭിനയം കൈവിട്ടുപോയി... അടിയേറ്റ് വിദ്യാബാലന്റെ കരണം പൊളിഞ്ഞു
സിനിമ ഒരു അഭിനയമാണ്. അത് കൈവിട്ടുപോയാല്‍ എല്ലാം തീര്‍ന്നു. നടന് രാജ്കുമാര് റാവുവിനാണ് കൈപ്പിഴ സംഭവിച്ചത്. രാജ്കുമാര് നായികയായ വിദ്യാബാലന്റെ കരണത്താണടിച്ചത്. അതും ഒരു പ്രാവശ്യമല്ല മൂന്ന് പ്രാവശ്യമാണ് രാജ്കുമാറിന്റെ അടികൊണ്ട് വിദ്യാബാലന്റെ കവിള് ചുവന്നത്.
വിദ്യയുടെ പുതിയ ചിത്രമായ ഹമാരീ ആധൂരി കഹാനിയുടെ സെറ്റിലാണ് സംഭവം. ഗാര്‍ഹിക പീഡനം അടിസ്ഥാനമാക്കിയ ചിത്രത്തില്‍ വിദ്യയുടെ ഭര്‍ത്താവിന്റെ വേഷമാണ് രാജ്കുമാര് റാവുവിന്റേത്. സിനിമയില്‍ വിദ്യയുടെ കരണത്ത് അടിക്കുന്ന രംഗം ഉണ്ട്.
സംവിധായകന് ആക്ഷന്‍ പറഞ്ഞ ഉടനെ രാജ്കുമാര് വിദ്യയുടെ കരണത്ത് യഥാര്‍ഥത്തില്‍ അടിക്കുകയായിരുന്നു. രംഗം കണ്ടു നിന്ന സംവിധായകനും മറ്റുള്ളവരും ഞെട്ടി. തുടര്‍ന്ന് രണ്ട് റീ ടേക്കുകള്‍ എടുത്തപ്പോഴും വിദ്യയുടെ കരണത്ത് ശരിക്കും അടി വീണു.
എന്നാല്‍ രാജ്കുമാര് റാവു കരണത്തടിച്ചത് വിദ്യാബാലന് പരാതിയില്ല. സീനിന് ഒറിജിനാലിറ്റി കിട്ടിയല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha