ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണിരത്നം ആശുപത്രിയില്‍
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ മണി രത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന മണിരത്നത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആശുപത്രിയധികൃതരും ബന്ധുക്കളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2004 ല്‍ \'യുവ\'യുടെ ചിത്രീകരണം നടക്കുമ്പോഴും ഹൃദ്രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മണിരത്നത്തിന്റെ പുതിയ ചിത്രം ഒ കെ കണ്മണി ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഏപ്രില്‍ 15 ന് റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസം 14 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha