കല്യാണം മുടക്കിയത് ധനുഷോ?
തൃഷയും നിര്‍മ്മാതാവ് വരുണ്‍ മണിയനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹം അലസിപ്പോകാന്‍ കാരണം തമിഴ് നായകനും തൃഷയുടെ സുഹൃത്തുമായ ധനുഷാണെന്ന് കോളിവുഡ് മാധ്യമങ്ങള്‍. തൃഷയുടെ വിവാഹനിശ്ചയത്തിന് ധനുഷ് പങ്കെടുത്തതാണത്രെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. വരുണും ധനുഷും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ധനുഷിന് എന്താണിവിടെ കാര്യമെന്ന് വരുണ്‍ തൃഷയോടു ചോദിച്ചുവെന്നും സുഹൃത്തിനെ അപമാനിക്കുന്നരീതിയില്‍ സംസാരിച്ചത് ഇഷ്ടപ്പെടാതെ തൃഷ പൊട്ടിത്തെറിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്പ്പെടുന്നതു കണ്ട് ഇടപെടാന്‍ ശ്രമിച്ച വരുണിന്റെ പിതാവിനോടും തൃഷ തട്ടിക്കയറി. പിതാവിനോട് അപമര്യാദയായി സംസാരിച്ചതോടെ ഈ ബന്ധം ഇനി മുന്നോട്ടില്ല എന്ന് വരുണ്‍ തീരുമാനിക്കുകയായിരുന്നത്രെ. ജനുവരിയിലാണ് ഇരുവരും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha