ഹണി റോസ് അടുക്കളയില്‍
ഗ്ലാമര്‍താരം ഹണി റോസ് അടുക്കളയില്‍. മീനാണ് താരത്തിന്റെ ഇഷ്ടവിഭവം. പണ്ട് ചെമ്മീനായിരുന്നു ഏറെ ഇഷ്ടം. അലര്ജിയായതോടെ അത് ഉപേക്ഷിച്ചു. ഞണ്ടാണ് ഇപ്പോഴത്തെ പരീക്ഷണ വസ്തു. നാടന്‍ മീന്കറിയുണ്ടാക്കാനും അറിയാമെന്ന് താരം പറയുന്നു. ഗ്രില്‍ഡ് ഫിഷ്, ഫിഷ് ആന്റ് ചിപിസ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയും ഉണ്ടാക്കും. സുഹൃത്തുക്കള്‍ക്കും അച്ഛനും അമ്മയ്ക്കും ഇതൊക്കെ ഇഷ്ടമാണ്. മാതാപിതാക്കള്‍ക്ക് നാടന്‍ വിഭവങ്ങളാണിഷ്ടം. കപ്പപ്പുഴുക്ക്, ചക്കപ്പുഴുക്ക് എന്നിവ. ചെണ്ടമുറിയന്‍ കപ്പയോടാണ് കൂടുല്‍ താല്പര്യം. അതിനൊപ്പം കാന്താരി മുളക് ചമ്മന്തി ഉണ്ടായിരിക്കും.
കപ്പപ്പുഴുക്കാണെങ്കില് മീനും ബീഫും കാണും. കപ്പയും ബീഫും മിക്സ് ചെയ്ത ബിരിയാണിയും ഉണ്ടാക്കും. പുറത്ത് പോയി കഴിക്കുകയോ, ഫാസ്റ്റ് ഫുഡ് വാങ്ങി വീട്ടില്‍ വെച്ച് കഴിക്കുകയോ ചെയ്യാറില്ലെന്ന് താരം പറഞ്ഞു. ചിക്കന്‍ വറുത്തതും പൊരിച്ചതും വീട്ടിലാണ് ഉണ്ടാക്കുക. സുഖിയന്‍, പരിപ്പുവട, കട്ലറ്റ് എന്നിവയാണ് സന്ദര്‍ശകര്‍ക്ക് കൊടുക്കുന്നത്. കേക്കുണ്ടാക്കാനും വിദഗ്ധയാണ്. പുറമേ നിന്ന് വാങ്ങുന്ന കേക്കിനേക്കാള്‍ മാര്‍ദ്ദവവും മിനുസവും രുചിയും ഉള്ള കേക്കുകളാണ് വീട്ടിലുണ്ടാക്കുന്നവയ്ക്കെന്നും താരം പറയുന്നു.
ഓട്സ് പൊടിയും മൈദയും ചേര്‍ത്ത ചോക്ലേറ്റ് കേക്ക് താരത്തിന് വലിയ ഇഷ്ടമാണ്. വീട്ടിലിരിക്കുമ്പോഴൊക്കെ അത് ഉണ്ടാക്കാറുണ്ട്. കേക്കിന്റെ ഏത് വെറയിറ്റിയും വീട്ടിലുണ്ടാക്കാം. കേക്കിന് ആവശ്യമായ സാധനങ്ങളെല്ലാം മാര്‍ക്കറ്റില്‍ തുശ്ചമായ വിലയ്ക്ക് ലഭിക്കും. അത് വാങ്ങി നമുക്ക് ഇഷ്ടമുള്ള ഫ്ളേവറില്‍, ആവശ്യമില്ലാത്ത കളറുകളും രുചിക്കൂട്ടുകളും ചേര്‍ക്കാതെ നിര്‍മിക്കാം, താരം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha