സണ്ണി ലിയോണ്‍ അശ്ലീല പ്രദര്‍ശനം നടത്തി കുട്ടികളെ വഴിതെറ്റിച്ചെന്ന പരാതിയുമായി വീട്ടമ്മ

സണ്ണി ലിയോണ്‍ അശ്ലീല പ്രദര്‍ശനം നടത്തി കുട്ടികളെ വഴിതെറ്റിച്ചെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. അഞ്ജലി പലാന്‍ എന്ന വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരത്തിനെതിരെ പൊലീസ് കേസും എടുത്തിരിക്കയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഡോംബിവാലി പൊലീസ് താരത്തിനെതിരെ കേസെടുത്തു.
വെബ്‌സൈറ്റിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും അശ്ലീല പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിറയെ താരത്തിന്റെ അശ്ലീല ചിത്രങ്ങളും വിഡിയോകളുമാണെന്നും നടിയുടെ പേര് ഉപയോഗിച്ചുള്ള വെബ്‌സൈറ്റുകളിലും ഇത്തരം നിരവധി വിഡിയോകള്‍ ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha