ലാല്‍ജോസിന്റെ തലവെട്ടുമെന്ന്
ലാല്‍ ജോസിന്റെ തല വെട്ടുമെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്. സംഭവം നടന്നത് 2003ലാണ്. മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രം റിലീസ് ചെയ്ത സമയം. ഹാസ്യത്തിന് പ്രധാന്യം നല്കിയൊരുക്കിയ ഒരു ചിത്രമായിരുന്നു പട്ടാളം. പടം പൊട്ടി. വളരെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രം പരാജയപ്പെട്ട വിഷമത്തില്‍ ഇരിക്കുമ്പോഴാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. ചാവക്കാടുള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ്. ലാല്‍ ജോസിന്റെ മകളാണ് ഫോണ്‍ എടുത്തത്. മമ്മൂട്ടിയെ പോലൊരു മഹാ നടനെ കോമാളിയാക്കി ചിത്രീകരിച്ച തന്റെ അച്ഛന്റെ തലവെട്ടുമെന്നായിരുന്നു ഫോണ്‍ഭീഷണി.
അതിന് ശേഷം മകള്‍ എവിടെയും പോകാന്‍ വിട്ടില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു. അതിന് ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാനും സംവിധായകന് മടിയായിരുന്നു. മമ്മൂട്ടിയ്ക്കും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു. അങ്ങനെ ആ പിണക്കം പറയാതെയും അറിയാതെയും നീണ്ടുപോയി. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നത്. പട്ടാളമെന്ന ചിത്രത്തിന് ശേഷം കൃത്യം പത്ത് വര്‍ഷം കഴിഞ്ഞാണ് ലാല്‍ ജോസ് പിന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുത്ത്, ഇമ്മാനുവല്‍. ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിലെ നായകനാണ് മമ്മൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha