മമ്മൂട്ടിയുടെ പ്രതിഫലം മൂന്നരക്കോടി
മമ്മൂട്ടിയുടെ പ്രതിഫലം മൂന്നരക്കോടിയായി. രാജാധിരാജ, മുന്നറിയിപ്പ്, വര്‍ഷം, ഭാസ്ക്കര്‍ ദ റാസ്ക്കല്‍ എന്നീ ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടിയതോടെയാണ് താരത്തിന് വീണ്ടും ഡിമാന്റ് കൂടിയത്. കഴിഞ്ഞ ഓണക്കാലത്ത് ഇറങ്ങിയ രാജാധിരാജ വിദേശങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്. താന്‍ നിര്‍മിക്കുന്ന ചിത്രങ്ങളെല്ലാം ചെലവ് കുറച്ചാണ് മമ്മൂട്ടി ചെയ്യുന്നത്. വര്‍ഷം സിനിമ്ക്ക് വേണ്ടി ഫ്ളക്സുകള്‍ ഒഴിവാക്കിയിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ നിര്‍മാതാക്കളുടെ സംഘടന ചെയ്യാന്‍ പോകുന്നതും.
മോഹന്‍ലാലും മൂന്നര കോടിയാണ് വാങ്ങുന്നത്. ദൃശ്യം 50 കോടി കലക്ട് ചെയ്തതോടെയാണത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ക്ക് ആറ് കോടി വരെ സാറ്റലൈറ്റ് അവകാശം കിട്ടും. അതുകൊണ്ട് ശരാശരി ചിത്രമായാലും നഷ്ടം വരില്ല. എന്നാല്‍ മോശം സിനിമയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമാകും ഉണ്ടാവുക. ലൈലാ ഓ ലൈലയുടെ അവസ്ഥ അതാണ്. 14 കോടി മുടക്കി പകുതി പോലും തിരിച്ച് കിട്ടില്ല. ദൃശ്യം മൂന്ന് കോടി മുടക്കി നിര്‍മിച്ച ചിത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha