മലരിന്റെ മുഖക്കുരു മാറുന്നില്ല

മുഖക്കുരു മാറ്റാന്‍ സകല വഴികളും നോക്കിയിട്ടും മാറുന്നില്ലെന്ന് പ്രേമത്തിലെ മലരായ സായി പല്ലവി. ക്രീമുകളും മരുന്നുകളും എല്ലാം പുരട്ടി നോക്കി. പൊതുവെ താരം അങ്ങനെ സ്‌പൈസിയായ ഭക്ഷണം കഴിക്കാറില്ല. ജോര്‍ജിയയിലെ കാലാവസ്ഥ നല്ലതാണ്. എന്നിട്ടും മാറാത്തതെന്തെന്ന് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നും സായി പല്ലവി പറഞ്ഞു. ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുകയാണ് താരം.
മുഖക്കുരു ഉള്ള നായികയെ ആര്‍ക്കെങ്കിലും ഇഷ്ടമാകുമോ എന്ന് കഥ പറയുന്ന സമയത്ത് അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നുവെന്നും സായി പറഞ്ഞു.
സിനിമ ഇറങ്ങുമ്പോള്‍ സായി ഈ പരാതി പറയില്ലെന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. അതുപോലെ സംഭവിച്ചു. മുഖക്കുരുവിനെ ഓര്‍ത്ത് ആര്‍ക്കും അപകര്‍ഷതാ ബോധം വേണ്ടെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha