ഏഴ് ചിത്രങ്ങള്‍ അന്‍പത് നായികമാര്‍! 8 നായിക മാരുമായി ദേ വരുന്നു ടിന്റുമോന്‍ എന്ന കോടീശ്വരന്‍

ഉരിടവേളയ്ക്ക് ശേഷം മലയാളികളെ ഞെട്ടിക്കാന്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുന്നു. വരുന്നത് 8 നായികമാരുമായാണ്. ആദ്യചിത്രമായ കൃഷ്ണനും രാധയും മുതല്‍ നീലിമ നല്ലകുട്ടിയാണ് എന്ന സിനിമവരെ അന്‍പത് നായികമാര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചുകഴിഞ്ഞ. ഏഴ് ചിത്രങ്ങള്‍ അന്‍പത് നായികമാര്‍! ഇതൊരു റെക്കോഡായാണ് പണ്ഡിറ്റ് കാണുന്നത്.
ഓണത്തിനു സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങള്‍ക്കൊപ്പം ടിന്റുമോന്‍ എന്ന കോടീശ്വരന്‍ പ്രദര്‍ശനത്തിന് എത്തും. തുടര്‍ന്ന് നീലിമ നല്ലകുട്ടിയാണ് v/s ചിരഞ്ജീവി ഐപിഎസ് റിലീസ് ചെയ്യും.
സന്തോഷ് പണ്ഡിറ്റിന്റെ ഏഴാമത് ചിത്രമാണ് നീലിമ നല്ലകുട്ടിയാണ് എന്നത്. ഈ ചിത്രത്തില്‍ ചിരഞ്ജീവിയായും സഹോദരനും വില്ലനുമായ അനിരുദ്ധനായും ഡബിള്‍റോളില്‍ പണ്ഡിറ്റ് അഭിനയിക്കുന്നു. ഈ ചിത്രങ്ങളിലും എട്ടു ഗാനങ്ങള്‍, എട്ടു നായികമാര്‍, എട്ടു സംഘട്ടനം എന്നീ കാര്യങ്ങള്‍ തുടര്‍ന്നിരിക്കുന്നു.
ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രത്തിലെ പണം വരും പോകും, പ്രണയം വരും പോകും... എന്ന പാട്ട് പത്തുലക്ഷംപേര്‍ കണ്ടുകഴിഞ്ഞു എന്നാണ് സംവിധായകനും നായകനുമായ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. എന്തായാലും ഏഴു സിനിമകള്‍ ചെയ്ത നിര്‍മാതാവ് എന്ന നിലയില്‍ ഒരാളുമായും സാമ്പത്തികബാധ്യത ഇല്ല എന്നത് അഭിമാനകരമാണ്. കുറച്ചേ ഉള്ളൂവെങ്കിലും അതു തീര്‍ത്തുകൊടുത്തിട്ടേ പണ്ഡിറ്റ് ലൊക്കേഷന്‍ വിടൂ.
ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് നായകനും സംവിധായകനുമായുള്ള പ്രവര്‍ത്തനത്തോടൊപ്പം ക്യാമറ ഒഴിച്ചുള്ള എല്ലാ സാങ്കേതിക ജോലികളും നിര്‍വഹിച്ചുകൊണ്ട് പ്രദര്‍ശനത്തിനെത്തിക്കുന്ന ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തികച്ചും സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമയാണ്.
പണ്ഡിറ്റ് രചിച്ച് സംഗീതം നല്‍കിയ ഗാനങ്ങളില്‍ പണ്ഡിറ്റിനോടൊപ്പം ആതിര, നീതു എന്നിവര്‍കൂടി ആലപിച്ചു. ഉമ, ഗോപിക, സഞ്ചുഷ, വര്‍ഷിണി, സൗമിനി, പവനിക, ബിന്ദു, റാബിയ എന്നിവരാണ് നായികമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha