ഹോളിവുഡ് നടിയുടെ നീന്തല്‍ കുളത്തില്‍ യുവാവിന്റെ മൃതദേഹം

ഒരുകാലത്ത് ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന പ്രശസ്ത ഹോളിവുഡ് നടി ഡെമി മൂറിന്റെ നീന്തല്‍ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയുടെ ലോസ് ആഞ്ചലസിലുള്ള വീട്ടിലെ നീന്തല്‍ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ നടിയും മൂന്നു മക്കളും വീട്ടിലില്ലായിരുന്നു. ഏകദേശം 21 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ നടിയുടെ ജോലിക്കാരില്‍ ആരെങ്കിലുമാകാനാണ് സാധ്യതയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഡെമിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ മൃതദേഹമാണിതെന്നും ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിക്കിടെ യുവാവ് കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ ഭര്‍ത്താവ് ആഷ്‌ടോണിനൊപ്പമാണ് 52കാരിയായ ഡെമി ഈ വീട് വാങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha