Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും പ്രേമം കണ്ടു… സിനിമ കാണുന്നവര്‍ വിഡ്ഢികളല്ലെന്ന് കമല്‍ ചിന്തിക്കണം; പിന്നെ അവര്‍ എങ്ങനെയാ സിനിമ എടുക്കേണ്ടത്?

28 JULY 2015 09:08 AM IST
മലയാളി വാര്‍ത്ത.

പ്രേമം സിനിമയെ തള്ളിപ്പറഞ്ഞ സംവിധായകന്‍ കമലിനെതിരെ ഫാസില്‍ രംഗത്തെത്തി. പ്രേമം സിനിമ ഞാനും കണ്ടിരുന്നു. എന്നാല്‍ എന്റെ കണ്ണ് വിമര്‍ശനങ്ങളിലേക്കല്ല പോയത്, മറിച്ച് ആ സിനിമയുടെ ദൃശ്യഭംഗിയിലേക്കാണ്. മനോഹരമായ നിരവധി സിനിമാറ്റിക് മൊമന്റ്‌സ് നിറഞ്ഞ സിനിമയാണ് പ്രേമം. അല്‍ഫോന്‍സ് എന്ന ചെറുപ്പക്കാരന്റെ തിരക്കഥ, സംവിധാനം, അത് ആവിഷ്‌കരിച്ച രീതി എല്ലാം അതിമനോഹരം. ഈ ചെറുപ്പക്കാരനെ പ്രശംസിക്കാതെ വയ്യ.
സിനിമ കാണുന്നവര്‍ വിഡ്ഢികളല്ലെന്ന് കമല്‍ ചിന്തിക്കണം. ഇത്രയേറെ കഴിവുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ് കമല്‍ തന്റെ അഭിപ്രായത്തിലൂടെ ചെയ്തത്. കമല്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന് എന്ത് അര്‍ഥത്തിലാണ് കമല്‍ പറയുന്നത്. പിന്നെ അവര്‍ എങ്ങനെ സിനിമയെടുക്കണമെന്ന് കൂടി അദ്ദേഹം പറഞ്ഞുതരട്ടെ.
എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയുടെ കഥ ഒരു യഥാര്‍ഥ സംഭവമാണ്. അക്കാലത്ത് കൊളേജ് പെണ്‍കുട്ടികളിലുണ്ടായ ഒരു സംഭവം തന്നെയാണ് സിനിമയാക്കി മാറ്റിയത്. ദൃശ്യം സിനിമയില്‍ നായകന്‍ അവസാനം കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുകയാണ്. പിന്നീട് ഈ സിനിമയ്‌ക്കെതിരെയും ഒരുപാട് വിമര്‍ശനം വന്നിരുന്നു. സെന്‍കുമാറും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തി. അദ്ദേഹത്തിന് അതിന്റെ അവകാശമുണ്ട്. അയാളൊരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു സിനിമയെ വിമര്‍ശിക്കുന്ന ഘട്ടം വരുമ്പോള്‍ അതിന് യോജിച്ച ആളുകള്‍ക്ക് വിമര്‍ശിക്കാം.
സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും കമല്‍ പറയുകയുണ്ടായി. കമലിന്റെ പ്രസ്താവന തികച്ചും വേദനാജനകമാണ്. സര്‍ക്കാര്‍തലത്തിലും പൊലീസ്തലത്തിലും ഇത് മഹാ അപമാനം ഉണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നാമെല്ലാവരും കണ്ടതാണ്. പ്രേമത്തിന്റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണേണ്ട എന്നാണ് കമലിന്റെ വാദം. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്റെ അഭിപ്രായങ്ങളോട് ഒരുതരത്തിലും യോജിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (3 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (3 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (4 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (8 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (8 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (8 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (8 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (8 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (8 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (8 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (9 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (9 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (10 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (10 hours ago)

Malayali Vartha Recommends