തൃഷയ്ക്ക് നയന്‍സിനെ വേണം

തൃഷയ്ക്ക് നയന്‍താരയെ വേണം, നയന്‍സിനൊപ്പം അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഇക്കാര്യം പല സംവിധായകരോടും പറഞ്ഞെങ്കിലും സഫലമായില്ല. നയന്‍സും തൃഷയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. എന്നാല്‍ ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഈ ഒരു ആഗ്രഹവും കൂടിയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ നയന്‍സാണോ, തൃഷയാണോ താരം എന്നതിനെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നാണ് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
ഒരു കാലത്ത് നയന്‍സിനെ കാണുന്നത് പോലും തൃഷയ്ക്ക് ഇഷ്ടമല്ലായിരുന്നു. അന്ന് നന്‍സ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ തിളങ്ങി നിന്ന കാലമാണ്. നയന്‍സിനെ ഒതുക്കാന്‍ തൃഷ പാര്‍ട്ടി നടത്തിയെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മങ്കാത്ത എന്ന ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭുവുവിന് തന്നെയും നയന്‍സിനേയും നായികമാരാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃഷ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha