തബു വിവാഹിതയാകുന്നു, വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് തബു

ദൃശ്യം എന്ന ചിത്രത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച ഐജി ഗീത പ്രഭാകറിന്റെ വേഷം ബോളിവുഡില്‍ ഐജി മീര ദേശ്മുഖായി അവതരിപ്പിച്ച് തബു ഗംഭീര തിരിച്ചുവരവ് നടത്തി. എന്നാല്‍ താരത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദൃശ്യം എന്ന സിനിമയുമായി ബന്ധപ്പെട്ടതല്ല. 44 കാരിയായ തബു വിവാഹിതയാകാന്‍ പോകുന്നു.
ഒരു ബിസിനസുകാരനെയാണ് തബു വിവാഹം ചെയ്യുന്നതെന്നാണ് വാര്‍ത്തകള്‍. അധികം താമസിയാതെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. 44 വയസ്സ്, ഇത്രയും കാലം എന്തുകൊണ്ട് തബു വിവാഹം ചെയ്തില്ല?? അതാണ് പ്രേക്ഷകരുടെയിടയിലെ പ്രധാന ചോദ്യം.
തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായി തബു പ്രണയത്തിലായിരുന്നത്രെ. ഈ പ്രണയം തകര്‍ന്നതോടെയാണ് വിവാഹമേ വേണ്ട എന്ന തീരുമാനവുമായി തബു ഇത്രയും കാലം വിവാഹം ചെയ്യാതിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha