അസിന് അഭിനയം മതിയാക്കും
ചലച്ചിത്രതാരം അസിന് വിവാഹത്തോടെ അഭിനയം മതിയാക്കും. 29 കാരിയായ അസിന് 36കാരനായ രാഹുല്‍ ശര്‍മ്മയെയാണ് വിവാഹം കഴിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനീയറാണ് രാഹുല്‍ ശര്‍മ്മ. ഡല്‍ഹി സ്വദേശിയാണ്. ഡല്‍ഹിയില്‍ ബിസിനസുകാരനുമാണ്.
25 ചിത്രങ്ങളിലഭിനയിച്ച അസിന് ഇടക്കാലത്ത് അഭിനയം നിര്‍ത്തിയതാണ്. തുടര്‍ന്ന് ഉമേഷ് ശുക്ളയുടെ ഓള് ഈസ് വെല്ലില്‍ അഭിനയിച്ചു. 2015 അവസാനത്തോടെ വിവാഹം കഴിക്കാനാണ് തീരുമാനം. കഴിഞ്ഞ നാലു വര്‍ഷങ്ങളായി അസിനും ശര്‍മ്മയും പരിചയക്കാരാണ്. പ്രണയമാണോ എന്ന് ചോദിച്ചാല്‍ പ്രണയിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു പോയെന്ന് അസിന് പറയും.
അതേസമയം ആദ്യ കൂടി കാഴ്ചയില്‍ തന്നെ ഇവര്‍ കാമുകീകാമുകന്മാരായിരുന്നു. മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു ആദ്യത്തെ സംഗമം. ഒരു വിമാനത്തിലായിരുന്നു യാത്ര. അക്ഷയ്കുമാറിന്റെ ചിത്രത്തിന്റെ പരസ്യ പ്രചരണത്തിനായി വിദേശ രാജ്യത്തേക്ക് പറക്കുകയായിരുന്നു അസിന്. തങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകുന്നത് രാഹുല്ശര്മ്മയാണെന്ന് അസിന് മനസിലാക്കിയത് വൈകിയാണ്. എന്നാല്‍ അക്കാര്യം തുറന്നു പറയാന്‍ ശര്‍മ്മ തയ്യാറായിരുന്നില്ല. കാരണം അത്തരം അംഗീകാരങ്ങളിലൊന്നും ശര്‍മ്മ വിശ്വസിക്കുന്നില്ല.
അക്ഷയ്കുമാറാണ് അസിനും ശര്‍മ്മയും വിവാഹിതരാകാന്‍ അനുയോജ്യരാണെന്ന് ആദ്യമായി പറഞ്ഞത്. എന്നാല്‍ തമാശക്കാരനായ അക്ഷയ്കുമാറിന്റെ സ്ഥിരം തമാശയായാണ് അസിന് ഇതിനെ സ്വീകരിച്ചത്. യാത്രയ്ക്ക് ശേഷം അസിനും രാഹുലും ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അസിന്റെ മാതാപിതാക്കളെ കാണാന്‍ രാഹുല്‍ വീട്ടില്‍ വന്നു. അതോടെ വീട്ടുകാര്‍ തമ്മില്‍ വിവാഹം പറഞ്ഞുറപ്പിച്ചു.
അസിന് തികച്ചും സെല്‍ഫ് മെയ്ഡാണ്. രാഹുല്‍ ശര്‍മ്മയും അങ്ങനെ തന്നെ. രാഹുല്‍ ശര്‍മ്മയ്ക്ക് കാപട്യമില്ലെന്നാണ് അസിന്റെ അഭിപ്രായം. അദ്ദഹേം റൊമാന്റിക്കാണെങ്കിലും സിനിമയില്‍ കാണുന്ന സ്നേഹ പ്രകടനങ്ങളൊന്നും തന്നെയില്ല. രാഹുലിന്റെ കൈയ്യില്‍ താന്‍ സുരക്ഷിതയായിരിക്കുമെന്നാണ് അസിന്റെ വിശ്വാസം. അസിന്റെ സന്തോഷം മാത്രമാണ് രാഹുല്ശര്മ്മയുടെ ആശങ്ക. വിവാഹശേഷം കൊച്ചിയില്‍ താമസിക്കാനാണ് അസിന് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ബിസിനസ് കാര്യങ്ങളുമായി രാഹുല്‍ ശര്‍മ്മ നിരന്തരം യാത്രയിലാകയാല് ഏതെങ്കിലുമൊരു നഗരത്തില്‍ സ്ഥിരമായി താമസിക്കാനാവില്ലെന്നാണ് അസിനറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha