വേദിക അമ്മയാകുന്നു
വേദിക, പൃഥ്വിരാജിന്റെ കുഞ്ഞിന്റെ അമ്മയാകുന്നു. ക്യാമറാമാന് സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വേദിക പൃഥ്വിരാജിന്റെ ഭാര്യയാകുന്നത്. ഡോ.എസ്. ജനാര്‍ദ്ദനനാണ് തിരക്കഥ ഒരുക്കുന്നത്. ജയിംസ് ആന്റ് ആലീസ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് കുടുംബചിത്രമാണ്. ആഡ് ഫിലിംമേക്കറായ പെയിന്ററുടെ കഥാപാത്രമാണ് പൃഥ്വിക്ക്. ന്യൂജന്‍ ബാങ്കിലെ ജീവനക്കാരിയാണ് വേദിക.
തിരക്കേറിയ ജീവിതത്തിനിടെ ഇരുവര്‍ക്കും ഇടയില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിറ്റി ഓഫ് ഗോഡ്, സെവന്ത് ഡേ തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിനൊപ്പം സുജിത്ത് വര്‍ക്ക് ചെയ്തിട്ടുണ്ട്. അമര്‍ അക്ബര്‍ ആന്റണിയിലും സുജിത്തായിരുന്നു ക്യാമറാമാന്. തുടര്‍ന്നാണ് രാജു സുജിത്തിന് ഡേറ്റ് നല്‍കിയത്. ഡോ. ജനാര്‍ദനന്റെ നിരവധി സീരിയലുകളില്‍ സുജിത്ത് ക്യാമറാമാനായിരുന്നു. സുജിത്തിന്റെ ചിത്രത്തിന് ശേഷം രാജു ഒരു മാസം അവധിയിലാണ്. ഹരിഹരന്റെ സ്യമന്തകത്തില്‍ അഭിനയിക്കാനായി ബോഡി ബില്‍ഡിംഗിനായി ഈ സമയം ഉപയോഗിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha