വിവാഹിതരായി
പ്രേമത്തിന്റെ സംവിധായകന് അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകള്‍ അലീന മേരിയും ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തില്‍ ഇന്ന് വിവാഹിതരായി. ഇന്ന് ഉച്ചയ്ക്ക് 11.30നായിരുന്നു വിവാഹച്ചടങ്ങ്. തുടര്‍ന്ന് ദേശം ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം നടന്നു.
സിനിമാസംവിധായകരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ആലുവ മാഞ്ഞൂരാന് പോള്‍ പുത്രന്റെയും ഡെയ്സിയുടെയും മകനാണ് അല്‍ഫോണ്‍സ്. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിവച്ചാണ് അല്ഫോന്സും അലീനയും പരിചയപ്പെടുന്നത്, തുടര്‍ന്ന് ആ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.
അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സിനിമായാണ് നേരം. ഈയിടെയിറങ്ങിയ പ്രേമം സിനിമ വന്‍ വിജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha