നടിയായതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് ലക്ഷ്മി ശര്‍മ
നടിയായതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് ലക്ഷ്മി ശര്‍മ. കുടുംബജീവിതം ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. ആന്ധ്രാ ബ്രാഹ്മിണായ തനിക്ക് സ്വജാതിയില്‍ നിന്ന് തന്നെ വിവാഹം വേണം. പക്ഷെ, നടിയായതിനാല്‍ വരനെ കിട്ടുന്നില്ല. വളരെ ചെറിയ കുടുംബമാണ് എന്റേത്. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. എം.കോം സില്‍വര്‍ മെഡലോടെയാണ് ലക്ഷ്മി ശര്‍മ പാസായത്. പക്ഷെ, നടിയായത് ബ്ലാക്ക് മാര്‍ക്കായി. 2008ല്‍ എന്‍ഗേജ്മെന്റ് വരെ ഒരു ബന്ധം എത്തിയിരുന്നു. പക്ഷെ, കല്യാണത്തിന് ഒരാഴ്ച മുമ്പ് വരന് പിന്മാറി.
ഇനി ഒരാള്‍ വരുമോ എന്നറിയില്ല, പ്രണയവിവാഹം ഇഷ്ടമല്ല. പക്ഷെ, പ്രണയിക്കാന്‍ ധൈര്യമില്ല.
തന്മാത്ര എന്ന ചിത്രത്തില്‍ നായികയായി എന്നെ വിളിച്ചതാണ്. സിനിമയെ കുറിച്ച് അന്ന് ഒന്നും അറിയില്ലായിരുന്നു. വീട്ടിലാര്‍ക്കും സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്പര്യമില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ബന്ധുക്കളെ പിണക്കാന്‍ താല്പര്യമില്ലായിരുന്നു. പക്ഷെ, നിയോഗം പോലെ അടുത്ത വര്‍ഷം ബ്ലസിയുടെ പളുങ്കില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അതിന് ശേഷം അത് പോലെ നല്ലൊരു വേഷം ലഭിച്ചിട്ടില്ല. സിനിമയില്‍ എനിക്ക് ഗോഡ് ഫാദറില്ലായിരുന്നു. അതാകാം കാരണം. പിന്നെ വേഷം ചോദിച്ച് വാങ്ങാന്‍ മടിയാണ്. പി.ആര് വര്‍ക്ക് ചെയ്യാന്‍ അറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha