ലക്ഷ്മി റായ്ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു
തെന്നിന്ത്യന്‍ താരം ലക്ഷ്മി റായ്ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. സവ്കര്പേട്ടൈ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ലക്ഷ്മി റായ്ക്ക് പരുക്കേറ്റത്. റായിയുടെ കയ്യിലാണ് പരുക്കേറ്റത്.
സംഘട്ടനത്തിനിടെയായിരുന്നു സംഭവം. അപകട വിവരവും ചിത്രവും റായ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. ശ്രീകാന്ത് നായകനാകുന്ന ചിത്രത്തില്‍ യക്ഷിയുടെ വേഷത്തിലാണ് റായ് അഭിനയിക്കുന്നത്.
വി.സി വേലായുധന് സംവിധാനം ചെയ്യുന്ന സവ്കര്പേട്ടൈ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. റായ്ലക്ഷ്മിക്ക് പുറമെ വിവേക്, ശരവണന്, സമ്പത്ത് രാജ്, സുമന്, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ഷാലോം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha