നിങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.... മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഓമിക്രോണ്‍ ബാധിച്ചുവെന്ന് നടി ശോഭന

മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഓമിക്രോണ്‍ ബാധിച്ചുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. സോഷ്യല്‍ മീഡിയയിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഓമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. രണ്ട് വാക്‌സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും പറഞ്ഞ താരം എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഓമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.
https://www.facebook.com/Malayalivartha
























