താന്‍ അഭിനയിക്കുന്നതിനെ അജിത്ത് എതിര്‍ത്തിരുന്നതായി നടി ബേബി ശാമിലി
താന്‍ സിനിമയില്‍ അഭിനയിക്കുന്നത് സഹോദരി ശാലിനിയുടെ ഭര്‍ത്താവും നടനുമായ അജിത്തിന് ഇഷ്ടമില്ലെന്ന് മലയാളത്തിന്റെ സ്വന്തം ബേബി ശാമിലി. തന്റെ ഏത് ആഗ്രഹങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവരാണ് ശാലിനിയും അജിത്തും. എന്നാല്‍ അജിത്തിന് താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വലിയ താല്പര്യമില്ല. തന്നോട് വളരെ കരുതലുള്ള സഹോദരനാണ് അദ്ദേഹം. അഭിനയിക്കണമെന്ന് പറയുമ്പോള്‍ \'എന്തിനാണ്. സമാധാനമായിരിക്കൂ\' എന്നാണ് അദ്ദേഹം തന്നോട് പറയാറുള്ളത്. എന്നാല്‍ അഭിനയിക്കണമെന്ന് വീണ്ടും പറഞ്ഞപ്പോള്‍ അദ്ദേഹം പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിനായി ഫോട്ടോഷൂട്ട് വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ അദ്ദേഹം തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്തുകയും തന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന് ശാമിലി പറഞ്ഞു. താന്‍ തമിഴ് സിനിമയില്‍ അജിത്തിന്റെ നായികയായി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശാമിലിക്ക് \'അഞ്ജലി\' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 2009ല്‍ പുറത്തിറങ്ങിയ ഒയ് എന്ന തെലുങ്ക് ചിത്രത്തില്‍ ശാമിലി നായികയായിരുന്നു. പിന്നീട് വീണ്ടും താരം പഠനത്തിന്റെ തിരക്കിലായി.
മോഡേണ്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ശരീരപ്രദര്‍ശനത്തിന് താല്പര്യമില്ലെന്നും താരം പറഞ്ഞു. അടുത്തതായി ധനുഷിനെ നായകനാക്കി ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന രാഷ്ട്രീയ ത്രില്ലര്‍ ചിത്രത്തിലാണ് ശാമിലി അഭിനയിക്കുന്നത്. ഇതോടൊപ്പം വിക്രം പ്രഭുവിനൊപ്പം വീര ശിവാജി എന്ന ചിത്രത്തിലും താരം അഭിനയിക്കും. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലും ശാമിലിയാണ് നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha