വില്ലന്‍ രാഹുല്‍ ദേവിന് അജിത്തിന്റെ ബിരിയാണി
വില്ലന്‍ രാഹുല്‍ ദേവിന് അജിത്ത് ചിക്കന്‍ ബിരിയാണി വെച്ച് കൊടുത്തു. ഇതുവരെ കഴിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അതെന്ന് രാഹുല്‍ ദേവ്. അജിത്ത് മട്ടന്‍ നന്നായി കഴിക്കുന്ന ആളാണ്. ഷൂട്ടിംഗിനിടെ നല്ല മട്ടണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് താരം ചിക്കന്‍ ബിരിയാണി ഉണ്ടാക്കുകയായിരുന്നു. അജിത്ത് നല്ലൊരു ഷെഫ് ആണെന്ന് അന്നാണ് മനസിലാക്കിയതെന്ന് രാഹുല്‍ ദേവ് പറഞ്ഞു. ഉത്തരേന്ത്യക്കാരനായ താന്‍ പലതരം ബിരിയാണി കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുതിയൊരു അനുഭവമായിരുന്നെന്നും രാഹുല്‍ ദേവ് പറഞ്ഞു. മലയാളത്തില്‍ രാജാധി രാജ, ശൃംഗാരവേലന് തുടങ്ങിയ ചിത്രങ്ങളില്‍ രാഹുല്‍ ദേവ് വില്ലനായി അഭിനയിച്ചിട്ടുണ്ട്.
അജിത്തുമായി അടുത്തപ്പോള്‍ സഞ്ജയ് ദത്തിനെയാണ് ഓര്മ വന്നതെന്ന് രാഹുല്‍ ദേവ് പറഞ്ഞു, രണ്ടു പേരും സിംപിളാണ്. ഇരുവരും ക്യാമറയ്ക്ക് മുന്നിലല്ലാതെ മേക്കപ്പ് ഇടാറില്ല. കഠിനാദ്വാനികളാണ്. നല്ല വിഭവങ്ങള്‍ ഉണ്ടാക്കും. തമിഴിലെ പല താരങ്ങളും അജിത്ത് എന്ന താരത്തിന്റെയും ഷെഫിന്റെയും ആരാധകരാണ്. അജിത്തിന് കാര്‍ റേസിംഗില്‍ കമ്പമുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ട്. ആക്സിഡന്റ് എന്തോ ഉണ്ടായതല് പിന്നെയാണ് അതില്‍ നിന്ന് പിന്മാറിയതെന്നും അറിയുന്നു. എന്തായാലും അജിത്തിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും രാഹുല്‍ ദേവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha