മമ്മൂട്ടി കോടതിയില്‍ നേരിട്ട് ഹാജരാകണം… മമ്മൂട്ടി പറഞ്ഞ സോപ്പുയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ല; 50,000 രൂപ നഷ്ടപരിഹാരം
സിനിമാ താരം മമ്മൂട്ടി അഭിനയിച്ച പരസ്യത്തിലെ സോപ്പുപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ലെന്ന് വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി. പരാതി സ്വീകരിച്ച കോടതി സെപ്റ്റംബര്‍ 22 ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു.
ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും എന്ന മമ്മൂട്ടിയുടെ പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങിയ മാനന്തവാടി അമ്പുകുത്തി കൂപ്പില് വീട്ടില്‍ കെ. ചാത്തുവാണ് വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
താന്‍ കബളിപ്പിക്കപ്പെട്ടതായും അതിനാല്‍ 50000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്നും ആവശ്യപ്പട്ടായിരുന്നു പരാതി. ഈ പരാതിയിന്മേലാണ് പരസ്യം നല്കിയ കമ്പനിയോടും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിയോടും നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha