പ്രണയം വെളിപ്പെടുത്തിയത് 6 കോടി രൂപയുള്ള വജ്ര മോതിരത്തിലൂടെ
നമുക്കൊന്നും സങ്കല്പിക്കാന് പോലും കഴിയാത്ത തരത്തിലാണ് അസിന്റെ കാമുകന് രാഹുല്‍ ശര്‍മ്മ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ആറ് കോടിരൂപ മൂല്യം വരുന്ന പൂര്‍ണ്ണമായും വജ്രത്തില്‍ തയ്യാറാക്കിയ മോതിരം നല്‍കിയാണ് രാഹുല്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്.
അസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന രാഹുല്‍ പരമ്പരാഗത ശൈലയില്‍ കുടുംബങ്ങള്‍ വഴിയായിരുന്നില്ല അക്കാര്യം ചെയ്തത്. പകരം ഒരു വര്‍ഷം മുമ്പ് ഒരു പ്രത്യേക സാഹചര്യത്തില്‍ പാശ്ചാത്യ ശൈലയില്‍ മുട്ടുകുത്തിയിരുന്ന് 20 കാരറ്റ് വിലമതിക്കുന്ന മോതിരം നീട്ടി താരം തന്റെ പ്രണയം തുറന്നു പറയുകയായിരുന്നത്രേ. ബല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത 20 കാരറ്റ് വജ്ര മോതിരമായിരുന്നു സമ്മാനം.
ഇരുവരുടെയും പൊതു സുഹൃത്തായ ഡിസൈനറായിരുന്നു മോതിരം ഡിസൈന്‍ ചെയ്തത്. അനേകം വജ്രക്കല്ലുകള്‍ കൊണ്ട് അലങ്കരിച്ച മോതിരത്തില്‍ എആര്‍ എന്ന് കൊത്തിയിട്ടുമുണ്ട്. ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്ന ശേഷം പ്രണയത്തില്‍ വീണ ഇരുവരുടേയും വിവാഹം നടത്താന്‍ അസിന്റെ സിനിമാ കരാറുകളാണ് തടസ്സം. ഇത് അവസാനിക്കാന്‍ കാത്തിരിക്കുകയാണ് ഇരു കുടുംബങ്ങളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha