മലരിന് പകരം നിവിന്‍ പോളിയുടെ നായികയായെത്തുന്നത് അനു ഇമ്മാനുവല്‍
നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ നായികയാരെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. പ്രേമം സിനിമയിലൂടെ തിളങ്ങിയ സായി പല്ലവിയാകും ചിത്രത്തിലെ നായികയെന്ന് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തന്നെ അത് തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.
അനു ഇമ്മാനുവേലാണ് നിവിന്‍ പോളിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. അനുവിനെ നേരത്തെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് അറിയാം. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായിരുന്നു അനു.
സ്കൂള്‍ കുട്ടിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അനു ഒരുപാട് മാറി. ഇപ്പോള്‍ കണ്ടാല്‍ പോലും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. നിര്‍മാതാവ് തങ്കച്ചന് ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം.
നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha